സിനിമയില്‍ അവസരം ഇല്ല ഇപ്പോള്‍ ജീവിക്കുന്നത് സോപ്പ് വിറ്റ് തുറന്ന് പറഞ്ഞ് നടി ഐശ്വര്യ

മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്കര്‍. ബട്ടര്‍ഫ്ലൈസ്, നരംസിംഹം,പ്രജ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തി മലയാളികളുടെ മനം കവര്‍ന്നു.നടി ലക്ഷമിയുടെ മകളാണ് ഐശ്വര്യ. മിനിസ്ക്രീനിലും മിനി സ്ക്രീനിലും സജീവമായിരുന്ന താരം കുറച്ച് കാലങ്ങളായി അഭിനയ മേഖലയിൽ നിന്നും മാറി നില്‍ക്കുകയാണ്.

ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ജീവിത കഥ തുറന്നുപറഞ്ഞിരിക്കുന്നത്.


‘എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും- ഐശ്വര്യ പറഞ്ഞു.

തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യപറഞ്ഞു.


വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. അതെല്ലാം ഫ്ലോപ്പായെന്നും ഐശ്വര്യ വീഡിയയോയില്‍ തുറന്നു പറയുന്നുണ്ട്.


ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയതെന്നും നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *