ഒരുബല്ലാത്ത ജിന്ന്
ഹൈക്കിങ് താരവും യുഎഇയിലെ നിരവധി സാമൂഹ്യസംഘടനകളുടെ അമരക്കാരനുമായ ഹരി നോര്‍ത്ത് കോട്ടച്ചേരിയെകുറിച്ച് ഹൈക്കിങ് സംഘാഗം അജാസ് ബീരാന്‍ എഴുതുന്ന കുറിപ്പ് ‘ഒരു ബല്ലാത്ത ജിന്ന്’
ഒരു മനുഷ്യനായല്‍ എന്തെങ്കിലും കഴിവ് ഉണ്ടാവാതിരിക്കില്ല.എന്നാല്‍ ഒരുപാടുള്ളവരെ എന്ത് വിളിക്കാന്‍. അത് കഴിവാണോ അതോ അതിന് വേറെന്തെങ്കിലും പേരിട്ട് വിളിക്കണോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല.
സാമൂഹ്യപ്രവര്‍ത്തനം ആളുടെ മെയിന്‍ ഒപ്പം കുറെ സാഹസികതയും.
‘സേവനമാണ് ജീവതം കാരുണ്യമാണ് ലക്ഷ്യം’. ഈ സത്യം മുറുകെ പിടിക്കുന്ന ഒരുപാട് സാമൂഹ്യസംഘടനകളുടെ സ്ഥാപകന്‍ അമരക്കാരന്‍ എല്ലാമായ ഹരി നോര്‍ത്ത് കോട്ടച്ചേരി .ഇദ്ദേഹത്തിന്‍റെ സൗഹൃദവലയങ്ങള്‍ വളരെ വലുതാണ്. ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും അത് നിലനിര്‍ത്തിപ്പോരാനും ആ വ്യക്തി കാട്ടുന്ന ജാഗ്രത അത് വിവരണാതീതമാണ്.
സൗഹൃദ വലയങ്ങളില്‍നിന്നും താല്‍പര്യമുള്ളവരെകൂട്ടി സാഹസികത ചെയ്യലാണ് ഇപ്പോ ഓരോ വീക്കന്‍റിലും ഇദ്ദേഹം. അതില്‍ തന്നെ ഹൈക്കിങ് ആണ് പ്രധാനം. യുഎഇയുടെ നോര്‍ത്തേണ്‍ എമിറേറ്റിലേക്ക് പടര്‍ന്ന് കിടക്കുന്ന മലനിരകള്‍ കീഴടക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. അതോടൊപ്പം കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ കുറെ ഉറ്റ ചങ്ങാതിമാരും. അയാള്‍ ഉറങ്ങാറുണ്ടോ എന്ന് പോലും ചിന്തിച്ച് പോകാറുണ്ട്. ജോലികഴിഞ്ഞ് പലദിവസങ്ങളിലും ഏതെങ്കിലും സംഘടനയുടെ മീറ്റിംഗ് ഉണ്ടാകും. ഹൈക്കിംങ് ഉള്ള വീക്കെന്‍റിലാണെങ്കില്‍ നാലിനും നാലരയ്ക്കും തുടങ്ങും. മൂന്നുമണിക്കെങ്കിലും ദുബൈലുള്ള തന്‍റെ താമസസ്ഥലത്ത് നിന്ന് പുറപ്പെട്ടാലാണ് നാലരയ്ക്ക് ഹൈക്കിങ് തുടങ്ങാന്‍ സാധിക്കുകയുള്ളു. അതിന്‍റെ മുന്നോടിയില്‍ ചെയ്ത് തീര്‍ക്കേണ്ട പലകാര്യങ്ങളും( ഇതില്‍ വരുന്നവരുടെ യാത്ര ഒരുക്കങ്ങളുണ്ട്. വാഹനങ്ങള്‍ ഇല്ലാത്ത നിരവധിപേരുണ്ട്. അതെല്ലാം വേണ്ടരീതില്‍ അറേഞ്ച്ചെയ്യാന്‍ സമയം കണ്ടെത്തുന്നു)അൻപതും അറുപതും വരെയുള്ള ആളുകള്‍ ഹൈക്കിങ് ചെയ്തിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അങ്ങനെ അദ്ദേഹം തന്‍റെ സംഘവുംമായി സുന്ദരമായ മലനിരകള്‍ കീഴടക്കാന്‍ തുടങ്ങുന്നു.
ആവ്യക്തിയോടുള്ള കടപ്പാട് വാക്കുകള് കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പറയാൻ ഈ ഒരു പ്ലാറ്റ് ഫോം മതിയാകാതെ വരും . തല്‍ക്കാലം ഇ ബല്ലാത്ത ജിന്നിന്‍റെ കഥ ആമുഖം കൊണ്ട് അവസാനിപ്പിക്കുന്നു. ഈ ജിന്നിനെ കുറിച്ച് ഭാവിയില്‍ ബുക്ക് എഴുതാന്‍ എനിക്ക് സാധിക്കട്ടെ എന്ന് ഞാന് എനിക്ക് തന്നെ ആശംസിക്കുന്നു..
https://www.instagram.com/reel/CpLHpnMp60C/?igshid=ODM2MWFjZDg=
എഴുത്ത് ; അജാസ് ബീരാന്‍