അംബൂര്‍ ചിക്കന്‍ ബിരിയാണി
റെസിപ്പിക്ക് കടപ്പാട് ദിവ്യ സനല്‍
ഇത് തമിഴ്നാട്ടിലെ പ്രസിദ്ധമായ ഒരു ബിരിയാണിയാണ്.
ചേരുവകൾ
കൈമ റൈസ് 3 cup
ചിക്കൻ 1/2 to 3/4 kg
വറ്റൽ മുളക് 20
പട്ട 2
ഗ്രാമ്പു 5
ഏലം 5
ബേ ലീവ്സ് 1
മല്ലിയില,പുതിന ഒരു പിടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbsp
സവാള ഇടത്തരം 3
തക്കാളി ഇടത്തരം ചെറുതായി അരിഞ്ഞത് 3
തൈര് 1/2 cup
ഉപ്പ് ആവശ്യത്തിന്
എണ്ണ 5 tbsp
നെയ് 1 tbsp
ചിക്കന്‍ തയ്യാറാക്കുന്ന വിധം
വറ്റൽ മുളക് 30 മിനുട്ട് വെള്ളത്തിൽ ഇട്ട് കുതിര്‍ത്തതിന് ശേഷം അരച്ചെടുക്കുക.
ബിരിയാണി തയ്യാറാക്കുന്ന പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട,ഗ്രാമ്പു, ഏലയ്ക്ക,ബേ ലീവ്സ് എന്നിവ ഒന്നു ചൂടാകുന്നതുവരെ വഴറ്റുക. ശേഷം സവാള ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ടൊമാറ്റോ എന്നിവ ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റി കൊടുക്കുക.
വറ്റൽ മുളക് അരച്ചത്, തൈര് ആവശ്യത്തിന് ഉപ്പു, പുതിന , മല്ലി ഇല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക ശേഷം ചിക്കന്‍ ചേർത്ത് 5 മിനിറ്റോളം വഴറ്റുക. ഇതിനുശേഷം അടച്ച് വെച്ച് വേവിക്കുക.
ചോറ് തയ്യാറാക്കാന്‍
അരി 30 മിനുട്ട് വെള്ളത്തിൽ കുതിർത്തതിന് ശേഷം വെള്ളം ഊറ്റികളഞ്ഞുവയ്ക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം കൂടുതൽ വെള്ളം എടുത്ത് തിളപ്പിക്കുക ഇതിലേക്ക് ഉപ്പു് ചേര്‍ത്ത് കൊടുക്കാം.
കഴുകി വെച്ചിരിക്കുന്ന അരി ഇട്ടുകൊടുക്കാം. അരി 80% വേവ് ആകുമ്പോള്‍ അടച്ചിടുക. ശേഷം റൈസ്ചിക്കനിൽ ചേർത്ത് ഇളക്കുക. കുറച്ച് മല്ലി പുതിന ഇല ചേർക്കുക. ശേഷം നെയ് ചേർത്ത് കൊടുക്കാം. 15 മിനുട്ട് ധം വെയ്ക്കുക.
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍