കുട്ടിക്കാനത്തേക്ക് ട്രിപ്പ്; അമ്മച്ചി കൊട്ടാരവും കാണാം

അമ്മച്ചികൊട്ടാരം ബംഗ്ലാവ് തിരുവിതാംകൂർ മഹാരാജാക്കൻമാരുടെ പഴയ വേനൽക്കാല വസതിയാണ് ചിത്തിരതിരുന്നാളും അമ്മ സേതുലക്ഷ്മിഭായിയും എല്ലാ വേനൽക്കാലങ്ങളിലും ഇവിടെ താമസിക്കാറുണ്ടായിരുന്നു. ഈ കൊട്ടാരത്തിന് 210 വർഷങ്ങൾ പഴക്കമുള്ളള്ളതായാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത് .


ഒരുകാലത്ത് സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നാണ്. തിരുവിതാംകൂർ രാജാവിന്റെ വേനൽകാലവസതിയായിരുന്നു ഇവിടം. ഭരണാധികാരികളുടെ ഭാര്യമാരെ ‘അമ്മച്ചി’ എന്നാണ് അക്കാലങ്ങളിൽ വിളിച്ചിരുന്നത്. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്.

സഹോദരിക്ക് റാണിപട്ടമുള്ള തിരുവിതാംകൂർ മാട്രിയാർക്കി സിസ്റ്റത്തിൽ രാജപത്നി അമ്മച്ചിയെന്നറിയപ്പെടുന്നു .അടുത്തുതന്നെ സർ സി.പി യുടെ കഥാവശേഷമായ വസതിയും കാണാം .25 ഏക്കറിൽ പരന്നു കിടക്കുന്ന കൊട്ടാരവളപ്പ്. കേരളീയ വാസ്തുവിദ്യയും വിക്ടോറിയൻ രീതികളും സമന്വയിച്ച വാസ്തുകല.

പുറമെ നിന്ന് നോക്കിയപ്പോൾ ചെറുതെന്നു തോന്നിയ ഇതിനുള്ളിൽ ഒത്തിരി വിസ്മയങ്ങളുണ്ട്. സുരക്ഷകാരണങ്ങളാൽ അടച്ചിട്ട ഭൂഗർഭ പാത. രാജാക്കന്മാരുടെ അരക്ഷിത ജീവിതത്തിന്റെ സ്ഥിരം ലോഗോ. ഈ തുരങ്കം പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം വരെ നീളുമത്രെ. ജീർണ്ണിച്ചു പോയ ഒരു കൊട്ടാരം. 1877ൽ മൺറോ തന്റെ പ്രശസ്തമായ ” ദി ഹൈറേഞ്ചസ് ഓഫ് ട്രാവൻകൂർ ” എന്ന പ്രശസ്ത ഗ്രന്ഥം എഴുതിയത് ഈ കൊട്ടാരത്തിൽ വെച്ചാണ്.

1924–1931 കാലയളവിൽ റീജന്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായി തിരുവിതാംകൂറിന്റെ വേനൽക്കാല തലസ്ഥാനമായി ഉപയോഗിച്ചിരുന്നത് അമ്മച്ചിക്കൊട്ടാരം ആയിരുന്നു .രാജസഭകൾ കൂടാൻ ഉപയോഗിച്ചിരുന്ന ദർബാർ ഹാൾ ഈ കൊട്ടാരത്തിന്റെ പ്രത്യേകതയായിരുന്നു .

ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടുന്നതിനുള്ള രണ്ടു രഹസ്യ തുരങ്കങ്ങളും ഈ കൊട്ടാരത്തിൽ ഉണ്ട് . സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിന്റെ വസ്തുവകകൾ സംസ്ഥാന സർക്കാരിന്റെ ഭാഗം ആകുമായിരുന്നു എങ്കിലും കാലങ്ങൾ പിന്നിട്ടപ്പോൾ ഈ കൊട്ടാരം ബെംഗളൂരു ആസ്ഥാനമായുള്ള ഏതോ ഒരു ഐടി കമ്പനിയുടെ ഉടമസ്ഥതയിലായി.

കുട്ടിക്കാനം ജങ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ യാത്ര ചെയ്‌താൽ ഇവിടെയെത്താം.ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായ ഒരു ഐ റ്റി കമ്പനിയുടെ ഉടമസ്ഥതയിലാണീ ബംഗ്ലാവ്. യാതൊരു പരിഗണനയും കൊടുക്കാതെ മൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്ര സ്മാരകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!