‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്


ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.


പണ്ഡിറ്റ് രമേശ് നാരായൻ സംഗീത സംവിധാനം നിർവഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. .അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന,സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ധർമ്മ, ​ജയാമേനോൻ, പ്രകാശ്​ വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, ഡോക്ടർ ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ,ഫ്രെഡി ജോർജ്, സന്തോഷ് ജോസ്. മേരി ജോസഫ്, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ,കെ.ടി രാജ്​ കോഴിക്കോട്​, തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-നൗഫൽ അബ്ദുല്ല,സ്​പോട്ട് എഡിറ്റിങ്- ഗോപികൃഷ്ണൻ,
അസോ. കാമറാമാൻമാർ-രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​.കാമറ അസി. മനാസ്​, റൗഫ്​, ബിപിൻ.
സംഗീതം-പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്​-യാസിർ അഷറഫ്,ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്, യാസിർ അഷറഫ്​.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.ചീഫ് അസോ.ഡയറക്ടർ- നവാസ് ആറ്റിങ്ങൽ, അസോ.ഡയറക്ടർ- അഫ്നാസ്,അസി. ഡയറക്ടർമാർ-എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്​മീർ, ഫായിസ്​ എം.ഡി. എഡിറ്റർ-നൗഫൽ അബ്ദുല്ല,ആർട്ട്- രജീഷ് കെ സൂര്യ. മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം-റസാഖ് താനൂർ, കൊറിയോഗ്രഫി- അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്-കല്ലാർ അനിൽ, പ്രൊജക്ട്​ കോർഡിനേറ്റർ-അസീം കോട്ടൂർ,പ്രൊജക്ട് ഡയറക്ടർമാർ- ജയാമേനോൻ,പ്രകാശ് വടകര,പ്രൊജക്ട് സപ്പോട്ടേഴ്സ്- പൗലോസ് തേപ്പാല, ലിസോൻ ഡിക്രൂസ്, അജി സർവാൻ, പ്രവീൺ നമ്പ്യാർ, പി.വി ചെറിയാൻ, പോൾ ജോസ്,ലൊക്കേഷൻ മാനേജർ- കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ-ഫ്രെഡ്ഡി ജോർജ്,അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ,പരസ്യകല- ജയൻ വിസ്മയ, പി.ആർ.ഒ-എ.എസ്. ദിനേശ്,റോജിൻ. സ്റ്റണ്ട്-സലീം ബാവ,മനോജ് മഹാദേവൻ,ശബ്​ദലേഖനം-ജൂബി ഫിലിപ്പ്,സൗണ്ട് ഡഡിസൈൻ-രാജേഷ്, പി.എം. കളറിസ്റ്റ്- വിവേക് നായർ.


ക്രീയേറ്റീവ് സപ്പോർട്ട്- റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ.സജീദ് സലാം.
ജയൻ വിസ്മയ തയ്യാറാക്കിയ പോസ്റ്റർ ഇതിനകം പ്രേക്ഷകരുടെ പ്രീതി നേടി കഴിഞ്ഞു.
“അനക്ക് എന്തിന്റെ കേടാ’’ഉടൻ പ്രദർശനത്തിനെത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!