സണ്ണി വെയ്ൻ, അലൻസിയർ ഒന്നിക്കുന്ന” അപ്പൻ “

സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി മജു കഥയെഴുതി സംവിധാനം ചെയ്യുന്ന “അപ്പൻ “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
“വെള്ളം” എന്ന ചിത്രത്തിന്റെ നിർമ്മാതാക്കാളായ ജോസ് കുട്ടി മഠത്തിൽ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ്,സണ്ണിവെയ്ൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ നിർമ്മിക്കുന്ന “അപ്പൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.


അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങൾ.ഒരു കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ആർ.ജയകുമാർ,മജു എന്നിവർ ചേർന്നെഴുതുന്നു.


ഛായാഗ്രഹണം-പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഡോൺ വിൻസെന്റ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ദീപു ജി പണിക്കർ,പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,മേക്കപ്പ്-റോണെക്സ് സേവ്യർ,ആർട്ട്-കൃപേഷ് അയ്യപ്പൻകുട്ടി,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ,സിങ്ക് സൗണ്ട്- ലെനിൻ വലപ്പാട്, സ്റ്റിൽസ്-റിച്ചാർഡ്,ജോസ് തോമസ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്, ലൊക്കേഷൻ മാനേജർ- സുരേഷ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *