കരിക്കിലെ അര്‍ര്‍ജുന് വിവാഹം ; എന്‍ഗേജ് മെന്‍റ് ചിത്രങ്ങള്‍ പങ്കുവച്ച് താരം

കരിക്കിന് കിട്ടിയത്ര ജനസ്വീകാര്യത മറ്റ് വെബ്സീരിസുകള്‍ക്ക് കിട്ടിയുണ്ടെന്ന കാര്യത്തില്‍ സംശമാണ്. നമുക്ക് അതിലെ ഓരോ കഥാപത്രങ്ങളും അത്രമേല്‍ സുപരിചിതരാണ്. . ഇന്ന് ഏഴ് മില്യണിലേറെ സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾക്ക് ലഭിക്കുന്ന പ്രതികരണവും.

കരിക്കു ടീമിലെ അർജുൻ രത്തന് വിവാഹമായിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ തന്നെയാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. ;ഇറ്റ്സ് ഒഫീഷ്യൽ എന്ന അടിക്കുറിപ്പോടെയാണ്‌ അർജുൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിരവധിപേരാണ് അർജുന് ആശംസകൾ നേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *