വിവാഹമോചനത്തെ തുടര്‍ന്ന് യുവാവിന് 8000 വര്‍ഷത്തേക്ക് യാത്രവിലക്ക്
ഇസ്രായേല്‍: വിവാഹഹമോചനം നേടിയതിനെ തുര്‍ന്ന് 8000 വര്‍ഷത്തേക്ക് യാത്രവിലക്ക് നേരിട്ട് യുവാവ്.വിവാഹമോചന നിയമത്തില ഊരാക്കുടുക്ക് കാരണമാണ് യുവാവ് ഇത്തരത്തില്‍ യാത്രവിലക്ക് നേരിടുന്നടത്. ഇസ്രയേല്‍ (Israel) സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത ഓസ്ട്രേലിയന്‍ പൌരനായ നോഹം ഹപ്പെര്‍ട്ട് എന്ന 44കാരനാണ് കടുത്ത യാത്രാ വിലക്ക് നേരിട്ടത്. നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് 9999 ഡിസംബര്‍ 31 വരെ ഇസ്രയേലില്‍ നിന്ന് പോകാന്‍ നോഹം ഹപ്പെര്‍ട്ടിന് അനുമതിയില്ല. ഈ നിബന്ധനയില്‍ നിന്ന് മാറ്റം വരണമെങ്കില്‍ മൂന്ന് മില്യണ്‍ ഡോളര്‍ കുട്ടികളുടെ ചെലവിനായി ഇയാള്‍ അടയ്ക്കണം.
2013ലാണ് ഇയാള്‍ക്കുള്ള യാത്രാവിലക്ക് വന്നത്. രണ്ട് കുട്ടികള്‍ക്കൊപ്പം താമസിക്കാനായി 2012ലാണ് ഇയാള്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇസ്രയേലിലെത്തിയത്. ഇതിന് ഒരു വര്‍ഷം മുന്‍പാണ് ഇയാളുടെ ഭാര്യ തിരികെ ഇസ്രയേലില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷം കുട്ടികള്‍ക്കൊപ്പം കഴിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ക്ക് 8000 വര്‍ഷത്തെ യാത്രാവിലക്ക് ലഭിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ വിമര്‍ശിക്കുന്ന ഒന്നാണ് ഇസ്രയേയിലെ വിവാഹമോചന നിയമത്തിലെ ചട്ടങ്ങള്‍. ഇത്തരത്തില് ഇവിടെ കുടുങ്ങിയിട്ടുള്ള നിരവധിപ്പേരില്‍ ഒരാള്‍ മാത്രമാണ് താനെന്നാണ് നോഹം ഹപ്പെര്‍ട്ട് പറയുന്നത്.
ഇസ്രയേലിലെ വിവാഹ മോചന നിയമം അനുസരിച്ച് വിവാഹമോചിതയാകുന്ന സ്ത്രീയ്ക്ക് തന്‍റെ കുട്ടികളുടെ പിതാവിന് കുട്ടികളുടെ ചെലവിന് പണം ലഭിക്കുന്ന കാലത്തോളം വര്‍ഷങ്ങള്‍ യാത്രാവിലക്കിന് ആവശ്യപ്പെടാന്‍ സാധിക്കും.