ചീകിയൊതുക്കിയ ചെല്ലച്ചെടികളും താന്തോന്നിക്കാടും

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ രണ്ട് നിർമ്മിതികളിലെ വൈരുദ്ധ്യം കണ്ടപ്പോഴാണ് ഇങ്ങനെ തോന്നിയത്. 1441 മുറികളുള്ള ഷോൺബ്രൺ കൊട്ടാരം. സർവ്വാധിപതിയായിരുന്ന ഷോൺ ജോസഫിൻ്റെയും “സിസി”യുടേയും വസതി.

ഹാസ്ബർഗ് രാജവംശത്തിൻ്റെ 300 വർഷത്തെ ചരിത്രവും, സംസ്കാരവും അഭിരുചികളും ജീവിതശൈലിയുമൊക്കെ നിഴലിക്കുന്ന അകത്തളം. പുറത്ത് 1.2 കിലോമീറ്റർ നീളത്തിലും ഒരു കിലോമീറ്റർ വീതിയിലും വിസ്തരിച്ചു കിടക്കുന്ന പൂന്തോട്ടം. അതിൽ ലോകോത്തര മാർബിൾ ശിൽപ്പങ്ങൾ, പൂക്കൾ, മരങ്ങൾ, വള്ളിപ്പടർപ്പുകൾ എല്ലാം കോതിയൊതുക്കി അനുസരണയോടെ നിൽക്കുന്നു.

നഗരത്തിൻ്റെ എതിരറ്റത്ത് കാട് വളർന്നു നിൽക്കുന്ന ഒരു വാസ്തു വിസ്മയം. കെട്ടിടത്തെ ചൂഴ്ന്ന് നിൽക്കുന്ന വന്മരങ്ങൾ. വാതിലിലൂടെയും വാതായനങ്ങളിലൂടെയും ശാഖി നീട്ടി വെയിൽ തേടുന്ന മരങ്ങൾ. ഭിത്തിയിൽ കൂട്ടം തെറ്റി പറ്റിപ്പടർന്ന് കയറുന്ന വള്ളികൾ. വലിയ ഒരു കെട്ടിട സമുച്ചയത്തിലെ കാടെന്ന് വിളിക്കാം ഹണ്ടർവാസർഹൗസി(Hundertwasser House)നെ ഓസ്ട്രിയൻ കലാകാരനായ ഫ്രൈഡൻട്രിച്ച് ഹണ്ടർവാസ (Friedensreich Hundertwasser)റിൻ്റെ നിർമ്മിതിയാണിത്. ഓസ്ട്രിയൻ പൈതൃകത്തിൻ്റെ ഭാഗമായി മാറി ഹണ്ടർവാസർഹൗസ്.

ഉണ്ണിക്കൃഷ്ണന്‍ പറക്കോട്‌

Leave a Reply

Your email address will not be published. Required fields are marked *