ബ്ലാക്ക് ഹെഡ്സ്,മുഖക്കുരു തുടങ്ങിയവയ്ക്ക് പരിഹാരം ‘കുങ്കുമാദി തൈലം’

കുങ്കുമാദി തൈലം പുരട്ടി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം

പൊതുവേ വിശ്വാസ്യകരമെന്ന ഗണത്തില്‍ പെടുന്ന ഒന്നാണ് ആയുര്‍വേദം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. തികച്ചും ഫലപ്രദമായ, അതേ സമയം യാതൊരു ദോഷങ്ങളും ഇല്ലാത്തവയാണ് ആയുര്‍വേദമെന്നു പറയാം. അല്‍പനാള്‍ അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ആയുര്‍വേദത്തില്‍ പറയുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. ഒരു പിടി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണിത്.

കുങ്കുമാദി തൈലം ശുദ്ധമായതു നോക്കി വാങ്ങുക. ചുവന്ന നിറത്തില്‍ കൊഴുപ്പോടെയുള്ള ഈ തൈലം രണ്ടോ മൂന്നോ തുള്ളി പുരട്ടിയാല്‍ മതിയാകും .

കുങ്കുമപ്പൂ


പേരു സൂചിപ്പിയ്ക്കുന്ന പോലെ കുങ്കുമപ്പൂവാണ് ഇതിലെ മുഖ്യ ചേരുവ. കുങ്കുമപ്പൂ മാത്രമല്ല, ചന്ദനം, രക്തചന്ദനം, മഞ്ഞള്‍ തുടങ്ങിയ ഒരു പിടി ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ ഓയിലാണിത്. 26 ളം ആയുര്‍ വേദ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ മുഖത്തെ ഒരു പിടി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരവുമാണ് ഇത്.


ചര്‍മത്തിന് നിറം


ചര്‍മത്തിന് നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇവ ചേരുമ്ബോള്‍ ചര്‍മത്തിന് സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും.


സണ്‍ടാന്‍


സണ്‍ടാന്‍, സ്വിമ്മിംഗ് പൂളില്‍ നീന്തുമ്ബോള്‍ ഉള്ള ടാന്‍ എന്നിവ മാറാനുള്ള എളുപ്പ വഴി കൂടിയാണ് കുങ്കുമാദി തൈലം ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. സ്വാഭാവിക ബ്ലീച്ച്‌ ഗുണം നല്‍കുന്ന തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒന്നാണിത്.


കണ്ണിനടിയിലെ കറുപ്പകററാനുള്ള നല്ലൊരു മരുന്നു കൂടിയാണ് കുങ്കുമാദി തൈലം. ഇത് കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതാണ് കറുപ്പു നിറം അകറ്റാന്‍ സഹായിക്കുന്നത്. കണ്ണിനടിയില്‍ പുരട്ടാന്‍ തികച്ചും സുരക്ഷിതമായ ഒന്നു കൂടിയാണിത്.


ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം മുഖത്തു പുരട്ടുന്നത്. ഇത് ഇതിലെ ഫൈറ്റോ കോംപൗണ്ടുകളാണ് ഇതിനായി സഹായിക്കുന്നത്. ഇത് ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ആരോഗ്യകരമാണ്. നല്ലൊരു ആന്റിഏജിംഗ് ലോഷന്‍ എന്ന ഗണത്തില്‍ ഇതിനെ പെടുത്താം.


ബ്ലാക് ഹൈഡ്‌സ്, മുഖക്കുരു


മുഖത്തെ ബ്ലാക് ഹൈഡ്‌സ്, മുഖക്കുരു തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുങ്കുമാദി തൈലം. ഇവയ്ക്ക് ഹീലിംഗ്, അതായത് മുറിവുണക്കാനുള്ള കഴിവുണ്ട്. ഇതാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലെ പ്രധാന ചേരുവയായ കുങ്കമമാണ് ഇതിനു സഹായിക്കുന്നത്. കുങ്കുമത്തിനൊപ്പം മഞ്ഞളും ഗുണകരം തന്നെയാണ്.


കുങ്കുമാദി തൈലത്തിലെ മഞ്ഞളിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കുന്ന ഒരു ചേരുവ കൂടിയാണിത്. ഈ രണ്ടു ഗുണങ്ങളും ചര്‍മത്തിലെ മുറിവുകളും പൊള്ളലുകളുമെല്ലാം ഉണക്കാന്‍ ഏറെ നല്ലതാണ്. നല്ലൊരു ഹെര്‍ബല്‍ ആന്റിസെപ്റ്റിക് ആയി ഇതുപയോഗിയ്ക്കാം. ഇതു കൊണ്ടുള്ള മസാജ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതും ചര്‍മത്തിലെ മുറിവുകളും മുറിവുകളുടെ പാടുകളുമെല്ലാം ഉണങ്ങാന്‍ സഹായിക്കുന്നു.


ചര്‍മത്തിന് തിളക്കം


രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിലൂടെയും ഇതുവഴി വരണ്ട ചര്‍മം ഒഴിവാക്കുന്നതിലൂടെയും ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിയ്ക്കും.
നല്ലൊരു ഫേസ് മസാജിംഗ് ഓയിലാണ്.


നല്ലൊരു ഫേസ് മസാജിംഗ് ഓയിലാണ് കുങ്കുമാദി തൈലം. മുഖത്തിനു നിറവും മാര്‍ദ്ദവവും നല്‍കാനും ചുളിവുകള്‍ ഒഴിവാക്കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമുള്ള നല്ലൊരു എണ്ണയാണിത്. ഇത് രണ്ടോ മൂന്നോ തുളളി കയ്യിലെടുത്ത് മുഖത്തു പുരട്ടി പതുക്കെ 10-20 മിനിറ്റു നേരം മസാജ് ചെയ്യാം. രാത്രിയിലാണ് ഇതു മുഖത്തു പുരട്ടേണ്ടത്. രാത്രി മുഴുവന്‍ മുഖത്ത് ഇത് പുരട്ടി രാവിലെ കഴുകുന്നതാണ് നല്ലത്. മുഖത്ത് ഇതു പുരട്ടുന്നതിനു മുന്‍പ് ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകി തുടച്ച ശേഷം പുരട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!