എബ്രിഡ് ഷൈന്‍-ജിബു ജേക്കബ് ചിത്രം.’റഫ് ആന്റ് ടഫ് ഭീകരന്‍’ടൈറ്റില്‍ പോസ്റ്റര്‍

പത്ത് വര്‍ഷം മുമ്പ് 2014-ല്‍ സിനിമാ സംവിധായകരായി അരങ്ങേറ്റം കുറിച്ച് വന്‍ വിജയം നേടിയ രണ്ട് സംവിധായകര്‍.
2014 ജനുവരി 31ന്. ‘1983’ എന്ന ചിത്രത്തിലൂടെ എബ്രിഡ് ഷൈന്‍. 2014 സെപ്റ്റംബര്‍ 25-ന് ‘വെള്ളിമൂങ്ങ’എന്ന ചിത്രത്തിലൂടെ ജിബു ജേക്കബ്.
ഇരുവരും പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമയില്‍ ഒരുമിക്കുന്നു. എബ്രിഡ് ഷൈന്‍ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘റഫ് & ടഫ് ഭീകരന്‍’ എന്ന കോമഡി ജോണറിലുള്ള സിനിമയിലാണ് ഈ പ്രതിഭാശാലികള്‍ ഒന്നിക്കുന്നത്.


പുതിയ കാലത്തെ നര്‍മത്തിന് പുത്തന്‍ ഭാവം നല്‍കുന്ന ജോ മോന്‍ ജ്യോതിറാണ് ഈ ചിത്രത്തിലെ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്യുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജോമോന്‍ ജ്യോതിര്‍ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയ റീല്‍ സിലൂടെയാണ്. ‘രോമാഞ്ച’ത്തിലെ ഡി ജെ ബാബു, ‘ഗുരുവായൂരമ്പലനടയി’ലെ ഡോക്ട്ടര്‍ (പക്ഷിരാജ), ‘വാഴ’യിലെ മൂസ എന്നീ വേഷങ്ങളിലൂടെ സിനിമാ മേഖലയിലും ശ്രദ്ധേയനായ ജോമോന്‍ ജ്യോതിര്‍ ആദ്യമായി ടൈറ്റില്‍ റോളില്‍ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


ജിബു ജേക്കബിന്റെയും എബ്രിഡ് ഷൈന്റെയും പങ്കാളിത്തമുള്ള ജെ ആന്റ് എ സിനിമ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്.പോസ്റ്റര്‍ ഡിസൈന്‍-ആള്‍ട്രീഗോ.കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!