‘ഭീമന്‍റെ വഴി’ ഇന്നുമുതല്‍ തിയേറ്ററില്‍
കുഞ്ചാക്കോബോബന്‍ നായകനാകുന്ന ‘ഭീമന്‍റെ വഴി’ ഇന്നുമുതല്‍ തിയറ്ററുകളില്‍ എത്തുന്നു. അഷറഫ് ഹംസയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തമാശ എന്ന ചിത്രത്തിന് അഷ്റഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെചിത്രമാണ് ഭീമന്‍റെ വഴി. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസ് ആണ്. പ്രധാനറോളും ചെമ്പന്‍ ഭീമന്‍റെ വഴിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.ചിന്നു ചാന്ദ്‍നിയാണ് ചിത്രത്തില്‍ നായിക. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിംഗ് നിസാം കാദിരി, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ആക്ഷന്‍ സുപ്രീം സുന്ദര്‍, നൃത്തസംവിധാനം ശ്രീജിത്ത് പി ഡാസ്‍ലേഴ്സ്, മേക്കപ്പ് ആര്‍ ജി വയനാടന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്.
കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്ററുകളുടെ ലിസ്റ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.