സോഷ്യല്‍ മീഡിയയില്‍ വൈറലായ കരിമഞ്ഞള്‍
വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. അനുപ്രിയ ലതീഷ്
കരിമഞ്ഞൾ (The black Turmeric) വംശനാശ ഭീഷണി നേരിടുന്ന മഞ്ഞൾ വർഗ്ഗത്തിലെ നീല കലർന്ന കറുപ്പു നിറത്തോടുകൂടിയ കിഴങ്ങുള്ള ഈ ചെടിയില്‍ കുര്‍ക്കുമിന്‍ അംശം ഏറ്റവും കുറവുള്ളത് കൊണ്ടാണ് മറ്റു മഞ്ഞളില്‍ നിന്നും കരിമഞ്ഞളിനെ ശ്രദ്ധിക്കാതെ പോയതെന്ന് തോന്നുന്നു.വളർച്ച കാലയളവിന്റെ അന്ത്യത്തിൽ ഒരിക്കൽ മാത്രം പുഷ്പ്പിക്കുകയും പുനരുത്പാദനം നടത്തിയശേഷം നശിക്കുകയും ചെയ്യുന്ന കരി മഞ്ഞള്‍ വിവിധ തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മുതല്‍ പൈല്‍സ്, വന്ധ്യത തുടങ്ങി ആസ്മ, കാൻസർ പോലുള്ള രോഗങ്ങള്‍ക്ക് വരെ കരിമഞ്ഞള്‍ വളരെ ശ്രേഷ്‌ഠമെന്നു പറയപ്പെടുന്നു.
വളരെ കൂടുതലായി അറിയപ്പെടാത്ത കരിമഞ്ഞള്‍ വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലാണ് ധാരാളമായി ഉപയോഗിച്ചു വരുന്നത് കണ്ടിട്ടുള്ളത്. ബംഗാള്‍ പോലുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ആയുര്‍വേദ ചികിത്സകള്‍ കൂടാതെ പൂജ, ഹോമം തുടങ്ങിയ മന്ത്രവാദങ്ങൾക്കും കരി മഞ്ഞള്‍ ഉപേയാഗിക്കുന്നുണ്ട്. ഉദരരോഗങ്ങൾക്ക് പ്രതിവിധിയായി ആദിവാസികൾ പണ്ടുകാലം മുതല്‍ക്കേ കരിമഞ്ഞൾ എന്ന പേരിലറിയപ്പെടുന്ന ഈ കാട്ടുമഞ്ഞളാണ് ഉപയോഗിക്കുന്നത്. കറുത്ത മഞ്ഞൾ കൈവശം വച്ചിരുന്നാൽ ഒരിക്കലും ആഹാരത്തിന് മുട്ടുവരില്ലയെന്ന് ആദിവാസിക്കിടയില്‍ ഒരു ചൊല്ല് തന്നെയുണ്ട്.
മിക്കവാറും ആളുകളില്‍ കാണുന്ന മൈഗ്രേന്‍ പോലുള്ള വിട്ടുമാറാത്ത തലവേദനക്ക് കരിമഞ്ഞൾ അരച്ചു നെറ്റിയില്‍ തേച്ചിട്ടാല്‍ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നു. പല്ലുവേദനയുള്ളവര്‍ക്ക് അല്‍പ്പം കരി മഞ്ഞള്‍ വായിലിട്ടു നന്നായി ചവച്ചു കൊണ്ടിരുന്നാല്‍ പെട്ടെന്ന് വേദന കുറയുന്നതായി കണ്ടുവരുന്നു.വീട്ടില്‍ അതിഥി സല്‍ക്കാരങ്ങള്‍ക്ക് നാരങ്ങ വെള്ളം നല്‍കുമ്പോള്‍ അവയ്ക്ക് നിറവും വിശേഷപ്പെട്ട രുചിയും മണവും നല്‍കുന്നതിനായി കരി മഞ്ഞള്‍ പൊടിച്ചു ചേര്‍ക്കാറുണ്ട്. പല വിധ മാറാ രോഗങ്ങള്‍ക്കും പറ്റിയ മുപ്പതിലേറെ മെഡിസിന്‍ ചേരുവകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിദേശങ്ങളിലെ ഒട്ടുമിക്ക മരുന്ന് കമ്പനികളും കരി മഞ്ഞളിനായി ഇന്ത്യയിലെ കരിമഞ്ഞള്‍ കര്‍ഷകരെ ആശ്രയിക്കുന്നുണ്ട്
കറിക്കുപയോഗിക്കുന്ന മഞ്ഞളിൽ കുർക്കുമിൻ 2 – 8 ശതമാനം വരെ ഉള്ളപ്പോൾ കരി മഞ്ഞളില്‍ കുർക്കുമിൻ തുലോം കുറവാണ്.
നമ്മുടെ നാട്ടിൽ പലരും കരിമഞ്ഞളിന് പല അത്ഭുതസിദ്ധികളുമുണ്ടെന്നവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നു. മാത്രമല്ല കരിമഞ്ഞളിന് കിലോഗ്രാമിന് ലക്ഷം രൂപ വരെ വിലകിട്ടാമെന്നും മറ്റും പ്രചരിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെസ്വര്‍ണ്ണ വ്യാപാരത്തില്‍ വളരെ മുന്നിലുള്ള കേരളത്തിലും ഈ അടുത്ത കാലത്ത് സ്വര്‍ണ്ണം ശുദ്ധി ചെയ്യാനെന്ന പേരില്‍ കരി മഞ്ഞള്‍ കച്ചവടം നല്ലൊരു ബിസിനസ്സായി കണ്ടു വില കൂട്ടി വില്‍പ്പന നടത്തി വരുന്നുണ്ടെന്നും കേള്‍ക്കുന്നു. എന്തായാലും കരിമഞ്ഞളിന്റെ ഔഷധ ഗുണങ്ങള്‍ മനസിലാക്കി ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രകാരന്മാരും, കാന്‍സര്‍ പോലുള്ള മാറാ രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടുന്നവരും കരിമഞ്ഞള്‍ പ്രധാനപരീക്ഷണ വസ്തുവാക്കി പരിഗണിച്ചു പഠനം തുടരുന്നുണ്ട്.