ഇന്ന് രക്തദാന ദിനം; കോവാക്സിന്‍ സ്വീകരിച്ചാല്‍ രക്തംദാനം ചെയ്യാമോ…..?

ഡബ്ല്യുബിഡിഡി (WBDD) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോക രക്തദാനം ഇന്ന്. എല്ലാ വർഷവും ജൂൺ 14ന് ആചരിക്കുന്ന ഈ ദിവസം രക്തം ദാനം ചെയ്യേണ്ടത് എത്ര മഹത്തരമാണ് എന്ന് ജനങ്ങളെ ബോധവാന്മാരാക്കുകയും രക്തം ദാനം ചെയ്യുന്നവരോട് നന്ദി പറയുകയും ചെയ്യാനായി വിനിയോഗിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെ ഡ്ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളും ആണ് 2005 മുതൽ ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. ‘എ‌ബി‌ഒ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റം’ കണ്ടെത്തി അതിന് നൊബേൽ സമ്മാനം നേടിയ കാൾ ലാൻഡ്‌സ്റ്റെയ്‌നറുടെ ജന്മവാർഷികവും ലോക രക്തദാതാക്കളുടെ ദിനം ആഘോഷിക്കുന്നു.

രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ എന്നതാണ് ഈ വർഷത്തെ രക്തദാനദിന സന്ദേശം. 


ആർക്കൊക്കെ രക്തംദാനം ചെയ്യാം?


ഹൃദ്രോഗികൾ, രക്തസമ്മർദ്ദം, പ്രമേഹം, അപസ്മാരം, മാനസിക രോഗം, കാൻസർ, കരൾരോഗങ്ങൾ, ഹെപ്പ റൈറ്റിസ് ബി, സി, എച്ച്.ഐ.വി/എയ്ഡ്‌സ്, പോളീസൈത്തീമിയ, രക്തം കട്ട പടിക്കാത്ത രോഗം തുടങ്ങി രോഗങ്ങളുള്ളവർ രക്തം ദാനം ചെയ്യരുത്. ആർത്തവദിനങ്ങളിലും, ഗർഭിണികൾ, ഗർഭമലസിയവർ, മുലയൂട്ടുന്നവർ എന്നിവർ ആ സമയത്തും രക്തം ദാനം ചെയ്യരുത്. മേൽ പറഞ്ഞ രോഗങ്ങൾ ഇല്ലാത്തവർക്ക് മൂന്നു മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം. അപകടങ്ങളിലൂടെയും ശസ്ത്രക്രിയകളിലൂടെയും പ്രസവ സമയത്തെ അമിത രക്തസ്രാവത്തിലൂടെയുമുണ്ടാകുന്ന രക്തനഷ്ടം, പ്ലേറ്റ്‌ലെറ്റ് കുറയുന്ന രോഗങ്ങൾ, രക്താർബുദം, വിളർച്ച, എന്നീ സാഹചര്യങ്ങളിൽ രക്തദാനത്തിലൂടെ മാത്രമേ ജീവൻ നിലനിർത്താൻ കഴിയൂ. മലേറിയ, എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലസ് എന്നീ രോഗബാധകൾ പരിശോധനയിലൂടെ ഇല്ലെന്നുറപ്പാക്കിയ ശേഷം മാത്രമാണ് രക്തം മറ്റൊരാൾക്ക് നൽകുന്നത്. ദാതാക്കളിൽ നിന്നും രക്തം സമ്പൂർണ്ണമായി സ്വീകരിക്കുകയും ഘടകങ്ങൾ ആവശ്യമുള്ളവർക്ക് നൽകുകയും ചെയ്യുന്നു. 


കോവിഡും രക്തദാനവും


കോവിഡ് രോഗിയുമായി സമ്പർക്കമില്ലാത്തതും രോഗലക്ഷണങ്ങളില്ലാത്തതുമായ ആരോഗ്യമുള്ള ഒരാൾക്ക് രക്തദാനം നടത്താം. കോവിഡ് വാക്‌സിൻ സ്വീകരിച്ചയാൾക്ക് രണ്ട് ആഴ്ചയ്ക്ക് ശേഷം രക്തദാനം ചെയ്യാം. രക്തദാനത്തിനുശേഷം എപ്പോൾ വേണമെങ്കിലും കോവിഡ് വാക്‌സിൻ                  സ്വീകരിക്കാം. രോഗം വന്ന് ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ആയതിനുശേഷം രണ്ട് ആഴ്ചയ്ക്ക് ശേഷം രക്തദാനം ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *