ബോട്ടാനിക്കല്‍ റെസിന്‍ ജുവല്ലറിയില്‍ തിളങ്ങാം
പുസ്തകതാളുകളില്‍ മയില്‍പ്പിലിയും ആലിലയും സൂക്ഷിച്ചുവച്ചിരുന്ന ഒരു കുട്ടിക്കാലം നമുക്ക് ഉണ്ടായിരുന്നു. വല്ലാത്ത നൊസ്റ്റാള്‍ജിയ ഫീലിംഗ് ആണ് അതൊക്കെ ഓര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും കിട്ടുന്നത്. ഗൃഹാതുരത്വം ഇഷ്ടപ്പെടുന്ന പ്രകൃതിസ്നേഹികള്‍ക്കുമായി ഇതാ ബോട്ടാനിക്കല്‍ ജുവല്ലറി.
പ്രീയപ്പെട്ടവര്‍ തന്ന റോസ് ഇതളുകള്‍ അടന്ന് പോയെന്ന് ഇനി സങ്കടപ്പെടേണ്ട കാര്യമില്ല. റോസ് ഇതളുകള്‍ ക്രിസറ്റല്‍ ലോക്കറ്റില്‍ സെറ്റ് ചെയ്ത് ആലോക്കറ്റ് ബ്രാസ് ചെയിനില്‍ കൊരുത്ത് ഇട്ടാല്‍ അത് എപ്പോഴും നിങ്ങളുടെ നെഞ്ചോടു പറ്റിചേര്‍ന്ന് കിടക്കും.
പൂക്കളും ഇലയും ഉണക്കിയെടുത്ത് റെസിന്‍ ക്രിസ്റ്റലിനുള്ളിലാക്കി മോതിരമായും ഇയര്‍ സ്റ്റഡ് ആയും മാലയായും ബുക്ക് മാര്‍ക്കായുമൊക്കൊ ഉപയോഗിക്കാം. നമുക്ക് പ്രീയപ്പെട്ടത് എന്തും ഇങ്ങനെ ആഭരണമാക്കിമാറ്റാം. എപ്പോക്സി റെസിനുള്ളില്‍ ഫോസിലായി ക്രമീകരിക്കുന്ന ഡിസൈനില്‍ ബ്രാസ് ആന്‍റിക് ഫ്രെയിം ആണ് ഉപയോഗിക്കുന്നത്.
പൂക്കളോ,തൂവലോ അങ്ങനെ എന്തും ആഭരണമാക്കിമാറ്റാം. ഇന്ത്യയില്‍ ബോട്ടാനിക്കല്‍ ഡിസൈന്‍ പ്രചാരത്തില്‍ ആയിവരുന്നതേ ഉള്ളു. നമുക്ക് ഇഷ്ടമുള്ള ഡിസൈന്‍ സെലക്റ്റ് ചെയ്ത് പറഞ്ഞാല്‍ ഡിസൈനേഴ്സ് ബോട്ടാനിക്കല്‍ ജുവല്ലറിയാക്കി നമുക്ക് തരും.
റെയറായി കിട്ടുന്ന പൂക്കള്‍കൊണ്ടും ഈ ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പ്രകൃതിയുടെ തനിമനഷ്ടപ്പെടാതെ ആഭരണമണിഞ്ഞ് തിളങ്ങാന്‍ തയ്യാറായിക്കോളു.