” പൗഡര്‍ Since 1905 “വിശേഷങ്ങളറിയാം
ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ചിത്രമാണ് “പൗഡര്‍ Since 1905 “. ജിയെംസ് എന്റര്‍ടെെയ്മെന്റിന്റെ സഹകരണത്തോടെ ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്,വെെശാഖ് സുബ്രഹ്മണ്യം,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനാഫ് എഴുതുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പ്രകാശനം ചെയ്തു.
ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി,കോ പ്രൊഡ്യുസര്‍-സുധീപ് വിജയ്,മുഹമ്മദ് ഷെരീഫ്,കല-ഷാജി മുകുന്ദ്,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍,സ്റ്റില്‍സ്-ഷിബി ശിവദാസ്,പരസ്യക്കല-മനു ഡാവന്‍സി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു.