ബ്രായുടെ കാര്യത്തില്‍ പിശുക്കല്ലേ..

പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ വാഡ്രോബില്‍ നിറച്ചാല്‍പ്പോര. ഇന്നര്‍വെയേവ്സും ബ്രാഡന്‍റഡ് വാങ്ങിക്കണം. നമ്മളില്‍ പലരും കുറഞ്ഞ അടിവസ്ത്രങ്ങള്‍ വാങ്ങി പൈസലാഭിക്കുന്നവരാണ്. ഇങ്ങനെ ചെയ്യുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമെ ധരിക്കുന്ന വസ്ത്രത്തിന്‍റെ ഭംഗികൂടെ ഇല്ലാതാക്കും.

ബ്രാ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് കപ്പ് സൈസ്. ബ്രാ സൈസ് നോക്കിയാല്‍ പോര, അതിന്റെ കപ്പ് സൈസ് എത്രയെന്നും നോക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ബ്രായുടെ സ്ട്രാപ്പ്. മാറിടത്തിന് വലിപ്പം ഉള്ളവരാണെങ്കില്‍ സ്ട്രാപ്പ് വലിപ്പം ഉള്ളത് തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.സ്തന വലിപ്പം ഉള്ളവര്‍ ഫുള്‍പാഡഡ് ബ്രാ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് സെമി പാഡഡ് ഉപയോഗിക്കുന്നതാണ് നല്ലത്.


​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍​

  • ബ്രാ വാങ്ങിക്കുമ്പോള്‍ അതിന്റെ നിറവും ഭംഗിയും മാത്രം നോക്കുന്നതിന് പകരം, മെറ്റീരിയല്‍ ശ്രദ്ധിക്കാം. അതുപോലെ തന്നെ അളവ് കൃത്യമായിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്. കറക്ട് ഫിറ്റിലുള്ള ബ്രാ മാറിടത്തിന് ഒരു കോട്ടവും വരുത്തില്ല.
  • ബ്രായുടെ സ്ട്രാപ്പ് അഡ്ജസ്റ്റ് ചെയ്ത് ഇടാന്‍ ഒരിക്കലും മറക്കരുത്. ഇത് അഡ്ജസ്റ്റ് ചെയ്ത് ഇട്ടില്ലെങ്കില്‍ മാറിടം തൂങ്ങി വരുന്നതിന് കാരണമാകും.
  • ബ്രാ ഒരു 6 മാസം കൂടുമ്പോഴെങ്കിലും മാറ്റാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇതിന്റെ ഇലാസ്റ്റിക്ക് ലൂസ് ആയി നടക്കുമ്പോഴെല്ലാം മാറിടത്തില്‍ ഷേയ്ക്ക് ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *