ക്യാബിന്‍ 29 ന് തിയേറ്ററില്‍ റിലീസ് ചെയ്യും
ക്യാബിൻ ഒക്ടോബര്‍ 29ന് തീയറ്ററിൽ റിലീസ് ചെയ്യും. ജോയ് മാത്യു,പ്രിൻസ് ഊട്ടി,മാമുക്കോയ,കൈലാഷ്,ജാഫർ ഇടുക്കി,ഷിയാസ് കരീം,ലെവിൻ,ഹരിശ്രീ യൂസഫ്,ജയ് താക്കൂർ,പ്രകാശ് പയ്യാനക്കൽ,സലാം ബാപ്പു,അബൂൽ അഹല,സുബൈർ വയനാട്,റൊണാജോ,അംബിക മോഹൻ,അക്ഷതവരുൺ,നീനാ കുറുപ്പ്,കുളപ്പള്ളിലീല,ധനം കോവൈ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
അപരിചിതനായ ഒരു ലോറി ഡ്രൈവറുടെ കൂടെ വീട്ടുസാധനങ്ങളും എടുത്തു മകളും ഭാര്യയുമൊത്ത് ഒരു ലോറിയിൽ നാട്ടിലേക്ക് പുറപ്പെട്ട ശങ്കരൻ മേസ്തിരിയും കുടുംബത്തിനും യാത്രക്കിടയിൽ ഉണ്ടാകുന്ന ചില അസ്വാഭാവിക സംഭവങ്ങളാണ് ക്യാബിൻ എന്ന ചിത്രം പറയുന്നത്. രചനയും സംവിധാനവും പുലരി ബഷീർ നിർവഹിക്കുന്നു. ലൈസപ്രൊഡക്ഷൻസി ന്റെ ബാനറിൽ ലൈസ തെരേസ ആണ് ചിത്രം നിർമ്മിക്കുന്നത് . ഇമ്പമാർന്ന ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തലസംഗീതവും പകർന്നിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്.
ഹരിശങ്കർ, നജിം അർഷാദ്,മുകേഷ്, ഹിഷാം അബ്ദുൽ വഹാബ് എന്നിവര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് വി എ ചാർലിയാണ്. ഷഹീറ നസീർ, ജി കൃഷ്ണ കുമാർ തുടങ്ങിയവരാണ് ഗാനരചയിതാക്കൾ. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബൊറബാലഭരണി. പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്. കോസ്റ്റ്യൂമർ സുരേഷ് കൊട്ടോള. കലാസംവിധാനം ഹബീബ് കോട്ടക്കൽ. സംഘട്ടനം വിൻ വീര. കൊറിയോഗ്രഫി നോബിൾ ചെന്നൈ,മനു ഫിടാക്. മേക്കപ്പ് സുധീഷ്, അബ്ദു ഗൂഡല്ലൂർ. അസോസിയേറ്റ് ഡയറക്ടർ നാസർ. ക്യാബിൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത് 72 ഫിലിം കമ്പനിയാണ്. പിആർഒ അയ്മനം സാജൻ. വാർത്താപ്രചരണം എംകെ ഷെജിൻ ആലപ്പുഴ
വെൺമുകിലേ എന്ന് തുടങ്ങുന്ന ഹൃദയഹാരിയായ ഗാനം ജോപോൾ ആണ് രചിച്ചിരിക്കുന്നത്. സുകന്യ കൃഷ്ണ എന്ന ട്രാൻസ്ജെൻഡർ ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു.ക്യാബിൻ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് കെ ശ്രീനിവാസ് ആണ്.