ആൽബട്രോസ് പക്ഷികളില്‍ ”ഡിവോഴ്സ്” കൂടുന്നു
ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ കടൽപക്ഷിയാണ് ആൽബട്രോസ്. 50 വർഷത്തോളം ജീവിച്ചിരിക്കുന്ന ഈ പക്ഷികൾക്ക് ജീവിതകാലം മുഴുവനും ഒരു ഇണ മാത്രമായിരിക്കും ഉണ്ടാവുക.മരണം വരെ ഈ ജോടികൾ വേർപിരിയില്ല. ഈ അറിവിന് മാറ്റം വന്നിരിക്കുകയാണ്. പക്ഷികൾ ഇപ്പോൾ പുതിയ ഇണകളെ തേടി പോകുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം.
കടലിലെ വെള്ളം ചൂട് പിടിക്കുന്നതാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. വർദ്ധിച്ചുവരുന്ന താപനില പക്ഷികളുടെ പ്രത്യുത്പാദനശേഷിയെ മോശമായി ബാധിക്കുന്നു. ഇണകൾക്കിടയിൽ കൃത്യമായി പ്രജനനം നടക്കാത്തതിലാണ് പക്ഷികൾ മറ്റൊരു ഇണയെ തേടുന്നതെന്ന് പഠനം പറയുന്നു.