മഴക്കാലമിങ്ങെത്തി; പകര്‍ച്ചവ്യാഥികള്‍ക്കെതിരെ ജാഗ്രതപാലിക്കാം
മഴ തുടങ്ങിയതോടെ പനിബാധിതരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവ് റി്‌പ്പോര്‍ട്ടതായി ആരോഗ്യവിദ്ഗദര്‍ അറിയിച്ചു. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനിബാധിച്ച 17 കേസുക്കളും എച്ച്1 എന്‍1 അണുബാധ കൊണ്ടാണെന്ന് കരുതാവുന്ന രണ്ടു മരണങ്ങളും ആലപ്പുഴ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഈ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കാം
- തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവില്‍ കൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. പനി, ചുമ, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസ തടസം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
- കൃത്യമായ പ്രതിരോധ ശീലങ്ങള്‍ പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവര്‍ മാസ്‌ക് ധരിക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. പനിയുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്.
- എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യ സ്ഥാപനത്തില്‍ എത്തി ചികിത്സ തേടണമെന്നും ഡി.എം.ഒ. അറിയിച്ചു.