മുടിയുടെ അറ്റം പിളരില്ല.. ഇങ്ങനെ ചെയ്തുനോക്കൂ..

ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഊർജം പ്രധാനം ചെയ്യുന്ന വിശിഷ്ട വിഭവമായാണ് കഞ്ഞിവെള്ളത്തെ കണക്കാക്കുന്നത്. അതു കൊണ്ടാണ് പലരും വർക്കൗട്ട് കഴിഞ്ഞതിന് ശേഷം കഞ്ഞി വെള്ളം കുടിക്കുന്നത്. അമിത ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും കഞ്ഞിവെള്ളം ഒരു ശീലമാക്കാം. ഊർജദായകം മാത്രമല്ല കഞ്ഞിവെള്ളം ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും മികച്ച ഉപാധിയാണ്. കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരകലകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ധാരാളം നാരുകളും അന്നജവും അടങ്ങിയിരിക്കുന്ന കഞ്ഞി വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുവാൻ ഒരു മികച്ച വഴിയാണ്.


ആരോഗ്യകാര്യത്തിൽ മാത്രമല്ല മുടിയഴക് വർദ്ധിപ്പിക്കുവാനും കഞ്ഞിവെള്ളം മികച്ചതാണ്. തലേദിവസം എടുത്തുവെച്ച കഞ്ഞിവെള്ളത്തിൽ ഇരട്ടി വെള്ളം ചേർത്ത് മുടി കഴുകുവാൻ ഉപയോഗിച്ചാൽ താരൻ ഇല്ലാതാക്കുകയും, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുകയും ചെയ്യും. ഇത് മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു. മുഖം കഴുകുവാൻ കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് ഏറെ മികച്ചതാണ്. കാരണം ഇത് നിറം വർദ്ധിപ്പിക്കുവാനും ചർമ്മത്തിന് നല്ല തിളക്കം നൽകുവാനും അത്യുത്തമമാണ്. ഇനി ആരോഗ്യഗുണങ്ങളുള്ള കഞ്ഞിവെള്ളം വെറുതെ കളയല്ലേ…

Leave a Reply

Your email address will not be published. Required fields are marked *