അത്മവിശ്വാസത്തോടെ ചിരിക്കാം; പല്ലിലെ കറകളയാന്‍ ഇതാപൊടികൈകള്‍
നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധി എന്ന് വിചാരിക്കുന്നവര്‍ ഒന്നറിയുക. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കറ്റാര്‍ വാഴയും ഗ്ലിസറിന്‍
കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്‌സ് ചെയ്യണം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നു. ഒരാഴ്ച കൃത്യമായി തേച്ചാല്‍ മതി പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
ബേക്കിംഗ് സോഡയും ഉപ്പും
പല്ലിന്റെ കറ കളയാനുള്ള നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും. ബേക്കിംഗ് സോഡയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കുക. ഇത് ഉപയോഗിച്ചു ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുകയുമരുത്. പല്ലിന്റെ ഇനാമലിന് ഇതു കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. പല്ലിനു വെളുപ്പു ലഭിയ്ക്കാനും ഇത് നല്ലൊരു വഴിയാണ്.
ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും.
ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് പല്ലിലെ കറകള്‍ നീങ്ങാനും നിറം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. അതുകൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ആപ്പിള്‍ സ്ഥിരമാക്കുക. ഇത് പാര്‍ശ്വഫലങ്ങളും നല്‍കുകയില്ല.
വെളിച്ചെണ്ണ
വെളിച്ചെണ്ണ പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ ലേശം നാരങ്ങാ നീരും ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കാം. ഗുണമുണ്ടാകും. ഇതല്ലെങ്കില്‍ വെറുതേ ഉപ്പു ചേര്‍ത്തു പല്ലു തേച്ചാലും മതിയാകും. ദിവസവും വെളിച്ചെണ്ണ വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിയുന്നതും നല്ലതാണ്. ഓയില്‍ പുള്ളിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
വെളിെച്ചെണ്ണ പ്രയോഗം കൊള്ളാം