അഭയും സുപ്രിയോയും ഒന്നിച്ചു: തെലുങ്കാനയിലെ ആദ്യ സ്വവർഗ വിവാഹം
സ്വവർഗാനുരാഗികളായ സുപ്രിയോ ചക്രവർത്തിയും അഭയ് ഡാൻഗേയും വിവാഹിതരായി. തെലുങ്കാനയിലെ ആദ്യ സ്വവർഗ വിവാഹമാണ് ഇവരുടേത്. വിവാഹം ആഡംബര പൂർണമായിരുന്നു. കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാനിധ്യത്തിൽ ഹൈദരാബാദിൽ വെച്ചായിരുന്നു ചടങ്ങുകൾ. എൽജിബിടി കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ ഉൾപ്പെടെ 60 അതിഥികളാണ് എത്തിയത്.
പരസ്പരം മോതിരം അണിയിച്ചായിരുന്നു വിവാഹ പ്രതിജ്ഞ. എൽജിബിടി കമ്മ്യൂണിറ്റിയിൽ നിന്നുള്ള സോഫിയ ഡേവിഡ് ആണ് കാർമികത്വം വഹിച്ചത്. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. എട്ട് വർഷമായി ഒരുമിച്ചാണ് ജീവിക്കുന്നത്. അഭയുടേയും സുപ്രിയോയുടേയും വീട്ടുകാർ ഈ ബന്ധം ഉൾക്കൊള്ളാൻ കുറച്ച് സമയം എടുത്തിരുന്നു. സ്വവർഗ അനുരാഗത്തിന് ഇന്ത്യയിൽ അംഗീകാരം ഇല്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം കോടതയിലുണ്ട്. ബംഗാൾ ആണ് സുപ്രിയോയുടെ സ്വദേശം. അഭയ് പഞ്ചാബ് സ്വദേശിയാണ്.