ചോരവാര്‍ന്നൊഴികിയ മുഖവുമായി ദുർഗ്ഗ കൃഷ്ണ; നടിയുടെ കുറിപ്പ് വായിക്കാം
തലയിലും മുഖത്തും ചോരയൊലിപ്പിച്ച് നില്‍ക്കുന്ന നടി ദുർഗ്ഗ കൃഷ്ണയുടെ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഇത് എന്ത് പറ്റി ദുർഗ്ഗ കൃഷ്ണ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് താരത്തിന്‍റെ കുറിപ്പ്.

പോസ്റ്റ് പൂര്‍ണരൂപം
‘ഉടൽ’ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്…
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്…
നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു…
ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്. ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.’ എന്ന് പറഞ്ഞുകൊണ്ട് നടി കുറിപ്പ് അവസാനിപ്പിക്കുന്നു.