ചെയ്യാം ഈസിയായി നെയിൽ ആർട്ട്

നെയില്‍ ആര്‍ട്ട് ചെയ്തുനോക്കമെങ്കിലും ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്താല്‍ പോക്കറ്റ്കാലിയാകും എന്നതിനാല്‍ പലരും ആഗ്രഹം ഉള്ളിലടക്കുകയാണ് പതിവ്. എന്നാല്‍ ഒന്ന് ക്ഷമകാണിച്ചാല്‍ നമ്മുടെ നഖങ്ങളും നെയില്‍ ആര്‍ട്ട് ചെയ്ത് മനോഹരമാക്കാം


ആദ്യം തന്നെ നഖങ്ങൾക്ക് സ്‌ക്വയർ/ ഓവൽ ഷേയ്‌പ് നൽകുക. ഇനി നെയിൽ ഫൈലറിന്‍റെ സഹായത്തോടെ നഖങ്ങൾക്ക് ഫൈനൽ ഷേയ്‌പ് നൽകാം.നെയിൽ പെയിന്‍റ് പുരട്ടും മുമ്പ് നഖങ്ങളിൽ ട്രാൻസ്‌പെരന്‍റ് നെയിൽ പെയിന്‍റ് ബേയ്‌സ് കോട്ടായി പുരട്ടേണ്ടത് അനിവാര്യമാണ്. നഖങ്ങൾ കൂടുതൽ സുരക്ഷിതമായിരിക്കും. നഖങ്ങൾക്ക് ചുറ്റുമുള്ള ഭാഗത്ത് നെയിൽ പെയിന്‍റ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഉടനെ തന്നെ കോട്ടണുപയോഗിച്ച് തുടച്ചു വൃത്തിയാക്കരുത്. കോട്ടണ്‍ നൂൽ നെയിൽ പെയിന്‍റിൽ പറ്റിപ്പിടിക്കാനിടവരും. ഗുണനിലവാരമുള്ള/ ബ്രാന്‍റഡ് കമ്പനിയുടെ നെയിൽ പോളീഷ് തെരഞ്ഞെടുക്കണം. നെയിൽ പോളീഷ് ഉണങ്ങിയ ശേഷം റിമൂവർ ഉപയോഗിച്ച് നഖങ്ങളുടെ വശങ്ങളിൽ പറ്റിയിരിക്കുന്ന പോളീഷ് ടിഷ്യു ഉപയോഗിച്ച് തുടച്ചു കളയണം.
നഖത്തിന്‍റെ പകുതിഭാഗം ഡാർക്ക് നിറവു ബാക്കി പകുതി ഭാഗത്ത് കോൺട്രാസ്‌റ്റിംഗ് കളർ പുരട്ടാം. ഇനി തീർത്തും വ്യത്യസ്‌തമായ 3 നിറങ്ങൾ തെരഞ്ഞെടുക്കാം.


വൈറ്റ്, യെല്ലോ, പിങ്ക് പോലുള്ള ഇളം നിറങ്ങളാണ് ബേസ് കളറായി തെരഞ്ഞെടുക്കുന്നതെങ്കിൽ ഡാർക്ക് കളർ വർക്ക് ആവാം. ഡാർക്ക് കളറിൽ ഡാർക്ക് വർക്കും ലൈറ്റ് കളറിൽ ലൈറ്റ് വർക്കുമാണ് ഭംഗിയെങ്കിലും തിരിച്ചും അപ്ലൈ ചെയ്‌താൽ വെറൈറ്റി ലുക്ക് നേടാനാവും.വ്യത്യസ്തങ്ങളായ കളറിലുള്ള നെയില്‍ പോളീഷ് ഉപയോഗിച്ച് വലിയ ഡോട്സും ചെറിയ ഡോട്സും വരയ്ക്കുക. നെയിൽ പെയിന്‍റ് ഉണങ്ങും മുമ്പ് ഒരു ടൂത്ത് പിക്കിന്‍റെ സഹായത്തോടെ ആദ്യത്തെ ഡോട്ടിനു ചുറ്റും വൃത്തങ്ങൾ വരയ്ക്കുക. ഒരു ഫ്‌ളോറൽ നെയിൽ ആർട്ട് ലുക്ക് തോന്നിക്കും.

Leave a Reply

Your email address will not be published. Required fields are marked *