റീലുകള്‍ സ്റ്റാറ്റസാക്കാം വളരെ എളുപ്പത്തില്‍?..
ഇന്നത്തെ ലോകം അധികം സമയം ചെലവഴിക്കുന്നത് സോഷ്യല്‍മീഡിയയില്‍ ആണ്. ഇന്‍സ്റ്റാഗ്രാമം നമ്മുടെയൊക്കെ ഫേവറിറ്റായിരിക്കാന്‍ കാരണം റീലുകളാണെന്ന് നിസ്സംശയം പറയാം.
ചിലപ്പോഴെങ്കിലും ഒരു റീൽ കാണുമ്പോൾ നിങ്ങൾക്ക് അതൊന്ന് ഡൗൺലോഡ് ചെയ്ത് സ്റ്റാറ്റസാക്കണമെന്ന് തോന്നാറില്ലേ? എന്നാൽ ഇതെങ്ങനെ ഡൗൺലോഡ് ചെയ്യാം. അതാണ് ഇനി പരിശോധിക്കുന്നത്.
ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട റീൽ ഡൗൺലോഡ് ചെയ്യാൻ എളുപ്പ വഴികളിലൊന്ന് റീലിലെ ഷെയർ ബട്ടൺ സെലക്ട് ചെയ്യുക വരുന്ന ഓപ്ഷനുകളിൽ കോപ്പി ലിങ്ക്, ആഡ് സ്റ്റോറി, ഷെയർ, വാട്സാപ്പ്, ത്രെഡ് എന്നിങ്ങനെ കാണാം. ഇതിനൊപ്പം ഡൗൺലോഡ് ഓപ്ഷനും നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാൽ എല്ലാ റീലുകൾക്കും ഇതുണ്ടാവില്ല. അത്തരത്തിൽ ഡൗൺലോഡ് ഇല്ലാത്ത റീലുകൾ നിങ്ങൾക്ക് ആഡ് സ്റ്റോറി ഓപ്ഷനിൽ ഇടാം. നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്കായുള്ള ഓപ്ഷനാണിത്. എന്നാൽ സ്റ്റോറിയായി ഇടണമെന്നില്ല. സ്റ്റോറി കാണിക്കുമ്പോൾ തന്നെ മുകളിൽ വലതു വശത്തെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്താൽ ഡ്രോ, സേവ് ഓപ്ഷനുകൾ വരും ഇതിൽ സേവ് സെലക്ട് ചെയ്താൽ നിങ്ങളുടെ റീൽ ഫോണിൽ സേവായി എന്നാണ് അർഥം.