മുട്ടു വേദനയ്ക്ക് എരിക്കില അറിയാം എരിക്കിന്‍റെ മറ്റ് ഔഷധ ഗുണങ്ങള്‍
ഡോ. അനുപ്രീയ ലതീഷ്
നമ്മുടെ നാട്ടില്‍ പരക്കെ കാണപ്പെടുന്ന ഔഷധസസ്യമാണ് വെള്ളെരിക്ക്. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്.എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്.
ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
ആധുനികകാലത്തെ ആയുർവ്വേദൗഷധങ്ങളുടെ ഗവേഷണം മുഖേന എരുക്കിൽ നിന്നും വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഔഷധങ്ങളാണ് Cardenolides (ഇലകളിൽ നിന്ന്), Calotropin, Calactin, Benzoyllineolene തുടങ്ങിയവ. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ അവയ്ക്ക് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.
എരിക്കിന്‍റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.
നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്‍റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.
ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്. എരിക്കിന്‍ പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.
എരുക്കിന്റെ ഔഷധ ഉപയോഗങ്ങൾ
സാധാരണയായി ആറടി മുതൽ എട്ടടി വരെ ഉയരത്തിൽ കാണപ്പെടുന്ന എരുക്ക് കുറ്റിച്ചെടി വിഭാഗത്തിൽ പെടുന്നു. വസന്തത്തിൽ പൂക്കുകയും ഗ്രീഷ്മത്തിൽ കായ്കളുണ്ടാവുകയും ചെയ്യുന്ന എരിക്ക് പൂവിന്റെ നിറഭേദമനുസരിച്ച് രണ്ടു തരത്തിൽ കാണപ്പെടുന്നു. ചുവന്നതും വെളുപ്പും. ഔഷധ ഉപയോഗങ്ങൾ. ഇത് വാതഹരവും, ദീപനവും ഉഷ്ണവും കൃമികളെ നശിപ്പിക്കുന്നതുമാണു, നീര്, ചൊറി, കുഷ്ട വൃണം, പ്ലീഹരോഗം എന്നിവയ്ക്കും വളരെ നല്ലതാണ്. സിദ്ധവൈദ്യത്തിലെ നീറ്റുമുറകളിൽ, എരിക്കിൻ പാൽ ഉപയോഗിക്കുന്നുണ്ട്. പെരുകാൽ, ആമവാതം, എന്നിവയ്ക്ക് എരുക്കില ചൂടാക്കി വെച്ച് കെട്ടുകയും, എരുക്കിൻ നീരിൽ നിന്നും കാച്ചിയെടുത്ത തൈലം തേയ്ക്കുകയും ആവാം.
ചെവി വേദനയ്ക്കു ചെവിയിൽ ഒഴിച്ചാൽ ശമനം കിട്ടും.
വൃണങ്ങൾ ഉണങ്ങുവാൻ ഇലയുടെ ചൂർണം തേയ്ക്കുന്നതും നല്ലതാണ്.ഗണ്ഡമാല, മുഴകൾ എന്നിവയ്ക്ക് എരുക്കിന്റെ പാല് ലേപനം ചെയ്യണാം. പല്ല് വേദനക്ക് പഞ്ഞിയിൽ മുക്കി വേദനയുള്ളിടത്ത് വെക്കുക. സർപ്പ വിഷത്തിൽ, എരുക്കിൻ വേരിന്റെ നീര് കുരുമുളക് ചൂർണം ചേർത്ത് സേവിപ്പിക്കാം.
എരുക്കിന്റെ പൂവ് : വാതം, കഫം, കൃമി, കുഷ്ടം, ചൊറി, വിഷം, വൃണം, പ്ലീഹരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തപിത്തം, അർശസ്, മഹോദരം,വീക്കം, എലിവിഷം, പേപ്പട്ടി വിഷം ഇവയെ ശമിപ്പിക്കും. സുശ്രുത മതമനുസരിച്ച് കഫപിത്തങ്ങളെ ശമിപ്പിക്കും. കറ : വിശേഷിച്ച് അർശസ്, കൃമി, കുഷ്ടം, മഹോദരം ഇവയെ ശമിപ്പിക്കും. വയറിളക്കാൻ വളരെ നല്ലതാണ്. ഇല ചെവിവേദന ഇല്ലാതെയാക്കുന്നു.
വേര്: കഫം, വായുമുട്ടൽ, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്റ്റ്ഹം, ഗ്രഹണി, വേദനയോടു കൂടിയ യോനി രക്ത സ്രാവം, തേള് മുതലായവയുടെവിഷം ഇവയേയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളെയും ശമിപ്പിക്കുന്നു. എരിക്കിൻ കറ ഒഴിച്ചാൽ എത്ര പഴകിയ കുഴിനഖവും മാറും …. അനുഭവം…. ഒപ്പം… വേപ്പ് എണ്ണയിൽ എറിക്ക് ഇല പൊരിച്ചു ആ എണ്ണ യുപയോഗിച്ചു തിരുമി ചൂട് വെച്ചാൽ … വേദനകൾക്ക് ശമനം…