എന്‍ജിനിറന്മാരുടെ ബിരിയാണിക്കട
മനസ്സ് എന്ത് ആഗ്രഹിക്കുന്നവോ ആ വഴി സഞ്ചരിച്ചാല്‍ ജീവിതത്തല്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് യുവാക്കളുടെ കഥ നമ്മെ പഠിപ്പിക്കുന്നത്.ഹരിയാനയില്‍ നിന്നുള്ള എന്‍ജിനിയറന്മാരാണ് വേറിട്ട വഴി തെരെഞ്ഞെടുത്തത്.വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ച അവർ ഒടുവിൽ വെജ് ബിരിയാണ സ്റ്റാൾ തുടങ്ങി. അതിന് എഞ്ചിനീയേഴ്സ് വെജ് ബിരിയാണി എന്ന് പേരും ഇട്ടു. ഒരു എന്‍ജിനിയര്‍ സമ്പാദിക്കുന്നതില്‍ അധികം തങ്ങള്‍ സമ്പാദിക്കുന്നുണ്ടെന്നും അവര്‍.
എണ്ണ ചേര്‍ക്കാത്ത ഹെല്‍ത്തി ബിരിയാണിയാണ് രോഹിത്തും, സച്ചിനും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിളമ്പുന്നത്.
രോഹിത് പോളിടെക്‌നിക് പഠിച്ചപ്പോൾ, സച്ചിൻ ബിടെകിൽ ബിരുദം നേടി. രണ്ടുപേർക്കും ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. എന്നാൽ, രണ്ട് യുവാക്കളും അവരുടെ ജോലിയിൽ തൃപ്തരായിരുന്നില്ല. അതിനാൽ അവർ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു. ഇപ്പോൾ അതിൽ നിന്ന് കൂടുതൽ വരുമാനം കിട്ടുന്നുവെന്നും അതിൽ തങ്ങൾ സംതൃപ്തനാണെന്നും അവർ അവകാശപ്പെട്ടു. സോനിപട്ട് പോലുള്ള പോഷ് ഏരിയകളിലാണ് അവർ സ്റ്റാൾ ഇട്ടിരിക്കുന്നത്. ബിരിയാണി ഹാഫ് പ്ലേറ്റിന് 50 രൂപയും ഫുൾ 70 രൂപയുമാണ് വില.
.ഡയറ്റ് ചെയ്യുന്ന ജിം പ്രേമികൾ പോലും ഇവിടെ വന്ന് ഈ എണ്ണയില്ലാത്ത ബിരിയാണി കഴിക്കുന്നു. എപ്പോഴും നല്ല തിരക്കാണ് കടയിൽ എന്നും അവർ പറഞ്ഞു. എന്നാൽ, വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച എൻജിനീയർ ജോലി തങ്ങൾ ഉപേക്ഷിക്കുകയാണ് എന്ന് ആദ്യം പറഞ്ഞപ്പോൾ എല്ലാവരും അതിശയിച്ചു പോയി. വീട്ടുകാർ പോലും ഈ തീരുമാനം അംഗീകരിച്ചില്ല. പക്ഷേ, അവർക്ക് തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് ശരിയായ ബോധ്യമുണ്ടായിരുന്നു.
ഓഫീസ് സമയം മുതൽ രാത്രി വൈകും വരെ കട തുറന്നിരിക്കുന്നതിനാൽ, ദിവസം മുഴുവൻ നൂറുകണക്കിന് പ്ലേറ്റ് ബിരിയാണിയാണ് വിൽക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.