പഴമയുടെ പെരുമ പയറുന്നവര്‍ തീര്‍ച്ചയായും ഈ കുറിപ്പ് വായിച്ചിരിക്കണം

തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്ന പെറ്റമ്മ അനുഭവിച്ച യാനതകളും നടന്നുകയറിയ വഴിയും വ്യക്തമാക്കിയ തുറന്നെഴുത്ത് വൈറലാകുന്നു. പതിനാറാം വയസ്സില്‍ കെട്ടികൊണ്ടു വന്ന നാള്‍ക്കുമുതലേ ആ അമ്മയുടെ കഷ്ടകാലം തുടങ്ങി . പത്ത് പെറ്റു പത്തില്‍ ആറ് പേരും ചത്തു. കുട്ടികളുടെ മലവും മൂത്രവും കോരുന്നതോടൊപ്പം തന്നെ ഭര്‍ത്താവിന്‍റെ തല്ലുംകൊള്ളണം. പഴമയുടെ പെരുമ പറയുന്നവരുടെ മുന്നിലേക്കാണ് രാമു ബാലകൃഷ്ണന്‍ തന്‍റെ കുറിപ്പ് നിരത്തുന്നത്.

രാമു ബാലകൃഷ്ണന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്റമ്മ പത്ത് പെറ്റയാളാണ്.പ്രായമിപ്പോൾ 90 കവിയും.16 വയസ്സിൽ കെട്ടിക്കൊണ്ട് വന്നതാണ്. അപ്പന്റെ രണ്ടാം കെട്ടായിരുന്നു.ആദ്യ ഭാര്യയെ തല്ലിയോടിച്ച ആളായിരുന്നുഅപ്പൻ. ശേഷം അമ്മയെ കെട്ടി.അധ്വാനം കള്ള് രതി. അങ്ങനെയാണ് പത്തെണ്ണത്തിനെ അമ്മ വയറ്റിലായതും പെറ്റതും.ആറെണ്ണവും ചത്തു.തൊട്ടിലിൽ ചത്തു കിടന്നിട്ടുണ്ട്.മുലചപ്പി കിടന്നപ്പോൾ ചത്തിട്ടുണ്ട്.പെറുമ്പഴേ ചത്തതുണ്ട്.ആറുമാസം നോക്കിയിട്ടും ചത്തിട്ടുണ്ട്.പക്ഷെ അതൊക്കെ സ്വാഭാവികമായിരുന്നു.ഓമനത്വം താരാട്ട് ലാളനഅമ്പിളിമാമനെ പിടിച്ചു കൊടുക്കൽകളിപ്പാട്ടം കിലുക്കി ചിരിപ്പിക്കൽഗുരുവായൂര് ചോറൂണ്ആയിരം പേരെ വിളിച്ച്ആദ്യ കൂർബാന. അങ്ങനെയൊന്നുമില്ലാത്ത മാതൃത്വവും കാലവും.തുണിയിൽ ചുരുട്ടിഅമ്മതന്നെ കുഴിയിലേക്കിറക്കിവച്ചകുഞ്ഞുങ്ങളുടെ ശവങ്ങൾ.നേരം വീഴുമ്പോൾ ചാളയിലെത്തുന്നഅമ്മ തൂറിക്കിടന്ന പിള്ളേരെയൊക്കെ കഴുകി വൃത്തിയാക്കണം. മുറ്റത്ത് പലയിടത്തുംപിള്ളേര് തൂറിയത് കോരിക്കളയണം.കഞ്ഞി തിളപ്പിക്കണം. അപ്പന്റെ തല്ല് കൊള്ളണം.ഉറങ്ങിക്കിടക്കുന്ന പിള്ളേർക്കരികെ കിടന്ന്മുതിർന്ന പിള്ളേര് കാണാതെ അപ്പനുവേണ്ടി തുണിയഴിക്കണം. കോഴികൂവുമ്പോൾ ഉറക്കത്തെ വിട്ട് എഴുന്നേൽക്കണം.തികഞ്ഞ സ്വാഭാവിക ജീവിതമാണതൊക്കെ.എത്ര പിള്ളേര് ചത്താലും ചത്തകാരണം തിരഞ്ഞുള്ള യാത്രയില്ല അന്വേഷണമില്ല. രോഗം ദാരിദ്ര്യം ചാവ് എല്ലാം സമ്പന്നമായിരുന്ന കാലം.കുട്ടി ചത്താലും പിറ്റേന്ന് ശങ്കുണ്ണി തമ്പ്രാന്റെ പാടത്ത് നേരം വെളുക്കുമ്പൊഴേ ഹാജരുണ്ടാവണം. കൂലിയും വല്ലിയും കിട്ടിയാലേ ജീവിക്കാനാവൂ.തമ്പ്രാന് ഏഴ് നിറപ്പറ നെല്ല് കൊടുത്താൽനിറക്കാത്ത ഒരു പറ നെല്ല് വല്ലിയായി കിട്ടുന്ന കാലം.ജീവന് റേഷനരിയുടെ താങ്ങുണ്ടായിരുന്ന കാലം.വറ്റ് ഞങ്ങക്കുംകഞ്ഞിവെള്ളം അമ്മക്കും.അമ്മ വിചാരിച്ചു ഒടുവിലത്തവനായ ഞാനും ചാകുമെന്ന്. പെറ്റ് മടുത്തിരുന്നപ്പോളാണ് വീണ്ടും അമ്മയുടെ കുളി തെറ്റിയത്. ഗർഭത്തിലേ എന്നെ കൊല്ലാൻ അമ്മ ശ്രമിച്ചിരുന്നു.പക്ഷെ ഞാൻ ചത്തില്ല. എനിക്കു ശേഷം പിന്നെയെന്താ അമ്മ പെറാത്തതെന്ന് ഞാനാലോചിക്കാറുണ്ട്. എന്റെ ഓർമ്മയിലൊന്നുംഅമ്മയുടെ ഇണചേരൽ ഞാൻ കണ്ടിട്ടുമില്ല.ഇത്രയേറെ ഓർമ്മിച്ചു പറഞ്ഞത് പുതിയ കാലത്ത് ഓർമ്മകൾക്ക് പഞ്ഞമുണ്ടെന്ന് തോന്നിയതു കൊണ്ടാണ്.ചിലർ പറയുന്നതു പോലെ പഴയ കാലം എന്തു രസമായിരുന്നു എന്നൊക്കെ പറയാതിരിക്കാൻ കൂടിയാണ്……!!

Leave a Reply

Your email address will not be published. Required fields are marked *