വിജയ്ക്ക് പിഴചുമത്തി കോടതി ; ട്വിറ്റര്‍ ക്യാമ്പയ്ന്‍ നടത്തി ആരാധകര്‍
തമിഴ് നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈ കോടതി. ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വിജയ്ക്ക് നേരെ കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചിട്ടുണ്ട്.
അതേ സമയം പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ആരാധകര്‍ ‘വീ സപ്പോര്‍ട്ട് ദളപതി വിജയ്’ എന്ന ഹാഷ്ടാഗോട് ട്വിറ്ററിലൂടെ പ്രതിഷേധം അറിയയിച്ചു. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനാലാണ് താരത്തിന് പിഴ ചുമത്തിയതെന്നാണ് സോഷ്യല്‍ മീഡിയ വാദം.
2012ൽ വിജയ് ഇംഗ്ലണ്ടിൽ നിന്നും വിജയ് റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതൽ മുടക്കുള്ള കാറിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈ കോടതി നടനെതിരെ പിഴ ഈടാക്കിയത്
സിനിയമയിലെ സൂപ്പർതാരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചു. പിഴയായി ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.