ആമ്പല്‍ പൂക്കും മലരിക്കല്‍

കോട്ടയം മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍ വസന്തം.മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, പച്ച പരവതാനികള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ പൂത്തു നില്‍ക്കുന്നത് ഇത് കാണാന്‍സാധിക്കുന്നത് ജീവതത്തിലെ സുന്ദരകാഴ്ചകളില്‍ ഒന്നായിരിക്കും.

ആമ്പലുകൾ മൊട്ടിട്ട് തുടങ്ങി, വരും ദിവസങ്ങളിൽ പാടം നിറയെ ആമ്പലുകൾ പൂത്ത് നിൽക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഇവിടുത്തുകാര്‍. 2019 ലാണ് മലരിക്കളിലെ ആമ്പൽ പൂക്കൾ ശ്രദ്ധ നേടുന്നത്.അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ മനോഹാരിത.


അത് വരെ അധികമാരും അറിയാതിരുന്ന ആമ്പൽ വസന്തത്തെ അന്ന് അവിടെയെത്തിയ സഞ്ചാരികളായിൽ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പിന്നീടുള്ള ദിവസങ്ങളിൽ അവിടം സന്ദർശിക്കാനായി എത്തിക്കൊണ്ടിരുന്നത് ആയിരങ്ങളാണ്. സന്ദർശകരുടെ എണ്ണം കൂടിയതോടെ വഞ്ചിയുമായി ഇവിടുത്ത്ക്കാർ രംഗത്തിറങ്ങി. സഞ്ചാരികളെ വഞ്ചിയിൽ കയറ്റി ആമ്പലിനിടയിലൂടെ കൊണ്ട് പോകുമായിരുന്നു. ഇതിലൂടെ നാട്ടുകാർക്ക് നല്ല വരുമാനവും ലഭിച്ചിരുന്നു.

കൃഷി ഇറക്കുന്നതിന് മുമ്പ് കർഷകർ കളനാശിനി തളിച്ച് നശിപ്പിച്ചു കൊണ്ടിരുന്ന ആമ്പലുകളാണ് അന്ന് അവർക്ക് വരുമാനമായി മാറിയത്. ഫോട്ടോ ഷൂട്ടിനും വിവാഹ ഷൂട്ടിങ്ങിനുമുല്ല പ്രധാന സ്ഥലമായി മലരിക്കൽ മാറിയിരുന്നു. 1800 ഏക്കറുള്ള ഈ പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തായി ഏതാണ്ട് 600 ഏക്കറിലാണ് ആമ്പൽ വസന്തം. കഴിഞ്ഞ വർഷവും ആമ്പലുകൾ പൂവിട്ട് പാടം നിറച്ചെങ്കിലും കോവിഡ് പ്രതിസന്ധയിൽ സഞ്ചാരികൾക്ക് ഇത് ആസ്വദിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *