നീരജ്മാധവിന്‍റെ ബോളിവുഡ് ചിത്രം ഫീല്‍സ് ലൈക്ക് ഇഷ്‌കിന്റെ ട്രെയ്‌ലര്‍
ഹിന്ദി ആന്തോളജിയായ ഫീല്‍സ് ലൈക്ക് ഇഷ്‌കിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് ചെയ്യുന്ന ചിത്രമാണ് ഫീല്‍സ് ലൈക്ക് ഇഷ്‌ക്.നെറ്റ്ഫ്ലിക്സില്‍ ചിത്രം 23 ന് റിലീസ് ചെയ്യും. പ്രണയത്തെ കുറിച്ചുള്ള ആന്തോളജി ചിത്രമാണ് ഫീല്‍സ് ലൈക്ക് ഇഷ്‌ക്. ഏഴ് ഷോര്‍ട്ട് ഫിലിമുകളാണ് ഫീല്‍സ് ലൈക്ക് ഇഷ്‌കിലുള്ളത്.
ഏഴ് സംവിധായകരാണ് ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്ക്’ എന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. അയ്യ, കൊബാള്‍ട്ട് ബ്ലൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നീരജിന്റെ ചിത്രത്തിന്റെ പേര് പേര് ‘ഇന്റര്‍വ്യൂ’ എന്നാണ്. മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്