പ്രവാസി ജീവിതത്തിന്റെ നേർകാഴ്ച ‘ദേരാഡയറീസ്’
ചുട്ടുപൊള്ളുന്ന ജീവിതകഥയുടെ നേർക്കാഴ്ചയാണ് ദേരാ ഡയറീസ്, ഓരോ രംഗവും മനസ്സ് തൊട്ട് കഥ പറഞ്ഞ മികച്ച ചിത്രം.
യൂട്യൂബിൽ കണ്ട നല്ലൊരു ട്രെയിലർ, തുടർന്ന് ഓൺലൈനിൽ ചിത്രത്തിൻറെ ഒത്തിരി പോസ്റ്ററുകൾ കാണാനിടയായി… കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം താരസാന്നിധ്യമില്ലാതിരുന്നിട്ടും കൂടി പ്രതീക്ഷയോടെ സമീപിക്കുകയും അത്യന്തം തൃപ്തിപ്പെടുത്തുകയും ചെയ്ത ചിത്രമാണ്.
പേരിലെ വ്യത്യസ്തത ചിത്രത്തിൽ എത്തുമ്പോൾ പ്രവാസം പ്രയാസമായും പ്രത്യാശയായും ജീവിതം തള്ളിനീക്കുന്ന ഒത്തിരി കഥാപാത്രങ്ങളിലൂടെയാണ് ‘ദേരാ ഡയറീസ്’ കഥ പറയുന്നത്.
അവതരണ – പ്രകടന മികവുകൊണ്ടും ആദ്യാവസാനം കയ്യടി നേടുന്ന ഈ ചിത്രം നീസ്ട്രീം പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്.
ജോലിക്കിടെ സിനിമയെ സ്വപ്നം കണ്ട കുറച്ചുപേർ അത് നേടിയെടുത്തതിൻ്റെ ഫലമാണ് ഈ ചിത്രം. കാരണം, ജോലിത്തിരക്കുകൾ മാറി വീക്കെൻഡിൽ കിട്ടുന്ന ഒഴിവു സമയത്ത് ഷൂട്ട് ചെയ്ത ചിത്രമാണിത്. ഒരുപറ്റം പുതുമുഖ പ്രതിഭകളുടെ നല്ലൊരു തുടക്കം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ ചിത്രത്തെ പറയാം.
പ്രകടനവും അവതരണവും സൗണ്ട് മിക്സിങ്ങും എഡിറ്റിംഗും തുടങ്ങി എല്ലാ മേഖലയും മികവുപുലർത്തിയ നല്ല ചിത്രം.
ജിബിൻ