ഫിഷ് ഫ്രൈ
ആവശ്യമായ സാധനങ്ങൾ
വൃത്തിയായി വെട്ടിയ മീൻ – 1 കിലോ
മുളകുപൊടി – 3 ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പൊടി – 1 ടേബിള്‍സ്‌പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്‌പൂണ്‍
ചെറിയ ഉള്ളി – 3 എണ്ണം
കരിവേപ്പില – 5–6 ഇല
ഉപ്പ് – ആവശ്യത്തിന്
വെള്ളം – അല്പം
വെളിച്ചെണ്ണ – ഫിഷ് പൊരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, ചെറിയ ഉള്ളി, കരിവേപ്പില, ഉപ്പ് എന്നിവ ഒരു ഗ്രൈൻഡറിൽ ഇടുക.അല്പം വെള്ളം ചേർത്ത് നന്നായി അരച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക.
മീനിൽ മാരിനേറ്റ് ചെയ്യുക.വൃത്തിയായി കഴുകിയ മീൻ കഷണങ്ങൾക്കു മുകളിൽ ഈ മസാല പേസ്റ്റ് പുരട്ടുക.
കുറഞ്ഞത് അരമണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. (ഒരു രാത്രി മുഴുവൻ വെച്ചാൽ ഏറ്റവും നല്ലത്).ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങൾ നടുവിലേ തീയിൽ രണ്ട് വശവും പൊന്ന് നിറം വരുന്നത് വരെ പൊരിക്കുക