വെള്ളത്തിനടിയില്‍100 ദിനങ്ങള്‍; ലോകറെക്കോര്‍ഡ് നേട്ടത്തില്‍ കോളജ് അദ്ധ്യാപകന്‍

വെള്ളത്തിനിടയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട് പ്രൊഫസർ. ഡോ. ജോസഫ് ഡിറ്റൂരി.
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങൾ വെള്ളത്തിനടിയിൽ ചെലവഴിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇദ്ദേഹം ഈ ദുഷ്കരമായ ദൗത്യം ആരംഭിച്ചത്.

അമേരിക്കയിലെ അണ്ടർവാട്ടർ ഹോട്ടലായ ജൂൾസസ് അണ്ടർസീ ലോഡ്ജിലായിരുന്നു അദ്ദേഹം വെള്ളത്തിനടിയില്‍ നൂറ് ദിവസം തികച്ചത്. സമുദ്രത്തിന്‍റെ അടിത്തട്ടിൽ 30 അടി താഴ്ചയിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. സ്കൂബ ഡൈവിംഗിലൂടെ അല്ലാതെ ഈ ഹോട്ടലിൽ എത്തിച്ചേരാനോ താമസിക്കാനോ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനു മുൻപ് 2014 -ലാണ് സമാനമായ രീതിയിൽ ഒരു റെക്കോർഡ് സ്ഥാപിക്കപ്പെട്ടത്. അന്ന് രണ്ട് ടെന്നസി പ്രൊഫസർമാർ ചേർന്ന് സ്ഥാപിച്ച 73 ദിവസവും രണ്ട് മണിക്കൂറും 34 മിനിറ്റും എന്ന റെക്കോർഡാണ് ഇപ്പോൾ ഡോ. ജോസഫ് ഡിറ്റൂരി തകർത്തിരിക്കുന്നത്.

ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ അധ്യാപകനാണ് “ഡോ. ഡീപ് സീ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡോ. ജോസഫ് ഡിറ്റൂരി. കൂടാതെ ഇദ്ദേഹം ഒരു റിട്ടയേർഡ് യുഎസ് നേവൽ ഓഫീസർ കൂടിയാണ്. പ്രൊജക്റ്റ് നെപ്ട്യൂൺ 100 ഏതായിരുന്നു അദ്ദേഹം തന്‍റെ ഈവെള്ളത്തിനടിയിലെ ദൗത്യത്തിന് നൽകിയിരുന്ന പേര്.

വെള്ളത്തിനടിയിൽ ചെലവഴിച്ച മൂന്ന് മാസവും ഒമ്പത് ദിവസവും അദ്ദേഹം തന്‍റെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ചു. നവംബറിൽ സ്കോട്ട്‌ലൻഡിൽ നടക്കുന്ന വേൾഡ് എക്‌സ്ട്രീം മെഡിസിൻ കോൺഫറൻസിൽ പ്രോജക്ട് നെപ്‌ട്യൂൺ 100- ൽ നിന്നുള്ള കണ്ടെത്തലുകൾ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡോ. ഡീപ് സീ.

Leave a Reply

Your email address will not be published. Required fields are marked *