അനധികൃത കുടിയേറ്റക്കാര്‍ കുറ്റവാളികളല്ല ; ട്രംപിനെ വിമര്‍ശിച്ച് മാര്‍പാപ്പ
വത്തിക്കാന്‍: നാടുകടത്തല്‍ വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ച് മാര്‍പാപ്പ. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്.
യുഎസിലുള്ള ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാര്‍പാപ്പ വിമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
കൂട്ടത്തോടെ ആളുകളെ നാടുകടത്തുന്നതോടെ അമേരിക്കയിലുണ്ടായ പ്രതിസന്ധി സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ കുറ്റവാളികളായിക്കണ്ട് നാടുകടത്തുന്നതിനോട് മനസ്സാക്ഷിയുള്ളവര്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
against on his decision on deportations in letter to us bishops