ഇന്ത്യക്കാർ സ്വിഗ്ഗിയിൽ ഈ വർഷം ഓർഡർ ചെയ്തത് ആറുകോടി ബിരിയാണി!!!!
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യക്കാർ ഓർഡർ ചെയ്തത് ആറ് കോടി നാലരലക്ഷം ബിരിയാണികൾ. ഭക്ഷണ പ്രേമികൾ ഏറ്റവും കൂടുതൽ സ്വിഗ്ഗി വഴി ഓർഡർ ചെയ്തത് ചിക്കൻ ബിരിയാണിയാണ്.സ്വിഗ്ഗിയിൽ ആദ്യമായി അക്കൗണ്ടുകൾ എടുത്ത വരും ഓർഡർ ചെയ്തത് ചിക്കൻ ബിരിയാണി തന്നെ. ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത, ലക്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ ചിക്കൻ ബിരിയാണിക്ക് ലഭിച്ചത്.
അതേസമയം ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മട്ടൻ ബിരിയാണി ഇഷ്ടപ്പെടുന്നവരും കൂടുതലാണ്. മുംബൈയിൽ ഡാൽ കിച്ച്ഡി എന്ന് ഭക്ഷണ വിഭവമാണ് ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്തത്. ഏകദേശം 50 ലക്ഷം ഓർഡറുകളാണ് പലഹാരമായ സമൂസയും ലഭിച്ചത്. ഫ്രഞ്ച് ഫ്രൈഡ്, പോപ്കോൺ എന്നിവയ്ക്കും പ്രിയം ഏറെയാണ്.
കഴിഞ്ഞ വർഷം മാത്രം ഓരോ മിനിറ്റിലും115 ബിരിയാണികൾ വീതമാണ് ഭക്ഷണ പ്രേമികൾ ഓർഡർ ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം.