ഗംഭീര ഫിച്ചേഴ്സുമായി ഐക്യൂ നിയോ 5 എസ്, നിയോ 5 എസ്ഇ

ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ് സെറ്റുകൾ ഐക്യൂ നിയോ 5 എസ്, നിയോ 5 എസ്ഇ എന്നിവ പുറത്തിറങ്ങി. വിവോയ്ക്ക് കീഴിലുള്ള ബ്രാൻന്റാണ് ഐക്യൂ.ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറുമായാണ് ഐക്യൂ നിയോ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്.

ഓറഞ്ച്, ബ്ലൂ, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളിൽ ഐക്യൂ നിയോ 5എസ് ലഭ്യമാണ്. ഏറ്റവും വിലകുറഞ്ഞ മോഡലിന് 2,699 യുവാൻ ആണ്. ഇന്ത്യൻ വില ഏകദേശം 32,100 രൂപ.8 ജിബി റാം,128 ജിബി സ്റ്റോറേജും ലഭ്യമാണ്.8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 2899 യുവാൻ ആണ്. ഏകദേശം 34,500 ഇന്ത്യൻ രൂപ. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 3199 യുവാൻ.38000 രൂപയോളം ഇന്ത്യയിൽ നൽകണം.

ഐക്യൂ നിയോ 5 എസിന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമാണ് പ്രത്യേകത. ആൻഡ്രോയിഡ് 12ൽ ഒറിജിനൽ ഒഎസിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.

കൂടാതെ 13 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസ്,2 എംപി മൈക്രോലെൻസുമായ ജോഡിയാക്കിയ ഒഐഎസ് ലെൻസും 48 എംപി സോണി IMX598 പ്രൈമറി സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ നിയോ 5 എസിന് ഉള്ളത്.4500 എംഎഎച്ചിന്റെ ബാറ്ററി ഹാൻഡ്സെറ്റിൽ 66W ഫാസ്റ്റ് ചാർജ് എന്ന പ്രത്യേകതയുമുണ്ട്.6.67 ഇഞ്ച് 144Hz എൽസിഡി യാണ് ഡിസ്പ്ലേ ഉള്ളത്. ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള ഫുൾ – എച്ച് ഡി + റെസലൂഷനുമുണ്ട്. ഈ ഹാൻഡ്സെറ്റിൽ സ്നാപ് ഡ്രാഗൺ 870 പ്രോസസറാണ് നൽകുന്നത്.55W ഫാസ്റ്റ് ചാർജിങ് ഉള്ള 45000 എംഎഎച്ച് ബാറ്ററിയാണ്.50 മെഗാപിക്സൽ പ്രൈമറി ക്യാമറ,8 മെഗാ പിക്സൽ അൾട്രാവൈഡ് സെൻസർ,2 മെഗാപിക്സൽ എന്നിവയാണ് റിയർ ക്യാമറകൾ.16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *