ഗ്ലാഡിയസ് പൂക്കള്‍ മനം മാത്രമല്ല പോക്കറ്റും നിറയ്ക്കും
ഗ്ലാഡിയസ് പൂക്കളുടെ ഭംഗി ആസ്വദിക്കാത്തവര്‍ ഉണ്ടാകില്ല. ലില്ലിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ചെടിയാണ് ഗ്ലാഡിയോസ്. അലങ്കാര പൂക്കളായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. പറിച്ചെടുത്തിന് ശേ,വും അധിനാള് വാടാതിരിക്കാനുള്ള കഴിവ് ഗ്ലാഡിയസിനുണ്ട്. അലങ്കരിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൂവ് ആയതുകൊണ്ട് തന്നെ നിരവധി പേർ ഇത് കൃഷി ചെയ്ത് ലാഭം കൊയ്യുന്നുണ്ട്.
കൃഷിരീതി
സൂര്യപ്രകാശം നല്ലതുപോലെ ലഭ്യമാകുന്ന സ്ഥലം കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കണം അധികം തണുപ്പും ചൂടും ഇല്ലാത്ത മിതമായ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. പിഎച്ച് മൂല്യം അഞ്ചര മുതൽ ആറര വരെയുള്ള മണ്ണ് മികച്ച വിളവ് ലഭ്യമാകാൻ സഹായിക്കും. ഭൂകാണ്ഡങ്ങൾ ആണ് വംശവർദ്ധനവിന് ഉപയോഗിക്കുന്നത്.
നടുന്നതിന് ഒരു മാസം മുൻപ് തന്നെ കൃഷിയിടം ഉഴുത് നല്ലതുപോലെ പാകപ്പെടുത്തുക. 20 സെൻറീമീറ്റർ അകലത്തിൽ വാരങ്ങളും എടുക്കണം. ഇവയിൽ 30 സെൻറീമീറ്റർ അകലത്തിലും 5 സെൻറീമീറ്റർ ആഴത്തിലും ചെടികൾ നടാവുന്നതാണ്. സെപ്റ്റംബർ -നവംബർ കാലഘട്ടമാണ് കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. മികച്ച വിളവിന് ചാണകം, കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ഉപയോഗിക്കാം. മൂന്നുവർഷത്തിനുശേഷം പൂക്കും. തടങ്ങളിലും ചാലുകളിലും ഗ്ലാഡിയോലസ് നടാവുന്നതാണ്.കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കില്‍ ജൈവകീടനാശിനികളോ തളിച്ച് കൊടുത്ത് കീടങ്ങളെ നിയന്ത്രിക്കാം.