ആത്മവിശ്വാസമില്ലായ്മയാണോ?? നിങ്ങളുടെ പ്രശ്നം

അവള്‍ കഴിവുള്ള കുട്ടിയാ പക്ഷെ.. ഈ പക്ഷെ പറച്ചില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എല്ലാ സ്ത്രീകളിലും കഴിവ് മറഞ്ഞു കിടക്കുന്നുണ്ട്. അത് പുറത്തെടുക്കാനുള്ള ആത്മ വിശ്വാസം ഇല്ല.. ഇത്തരത്തില്‍ ഉള്‍വലിഞ്ഞ് നില്‍ക്കുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആത്മവിശ്വാസം ഉണ്ടാകാന്‍ ആദ്യപടി സ്വയം റെസ്പെക്റ്റ് ചെയ്യുക എന്നതാണ്. മറ്റുള്ളവരുടെ അംഗീകാരമല്ല നമുക്ക് വേണ്ടത് നാം സ്വയം അംഗീകരിക്കുക എന്നതാണ്…

സ്വയം തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ടു പോകൂ..

ആത്മ വിശ്വാസം ഉണ്ടാക്കിയെടുക്കുവാന്‍ ചില ടിപ്സുകള്‍ ഇതാ

ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതില്‍ നമ്മുടെ ശരീരഭാഷ ഒരു പ്രധാന പങ്ക് വഹിക്കുന്നു.നമ്മുടെ ശരീരത്തിന്റെ ഓരോ ചലനവും ഓരോ കാര്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ശരീരഭാഷയില്‍ നാം ശദ്ധിക്കേണ്ടതുണ്ട്. തലയുയര്‍ത്തി കണ്ണില്‍ നോക്കി സംസാരിക്കുക, നേരെ നില്‍ക്കുക, മുഖം പ്രസന്നമായി വെക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

വസ്ത്രധാരണം

നമുക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ നമ്മുടെ ആത്മവിശ്വാസം വര്‍ധിക്കും. അവസരത്തിനും സന്ദര്‍ഭത്തിനുമനുസരിച്ചായിരിക്കണം നമ്മുടെ വസ്ത്രധാരണം.

ലൈഫ് എക്പീരിയന്‍സ്
നിങ്ങളുടെ അനുഭവങ്ങളും അറിവും ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ പ്രധാനമാണ്.വിജയത്തിന്റെ പടവുകള്‍ എപ്പോഴും താഴെ നിന്നാണ് ആരംഭിക്കുക. പടിപടിയായി മുന്നോട്ട് പോകുക.

ആരോഗ്യം

ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ ഉറക്കം മുതല്‍ ഭക്ഷണം വരെ നമ്മള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ കുറച്ച കഴിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം നമ്മുടെ ആരോഗ്യത്തിലും പിന്നീട് വ്യക്തിത്വത്തിലും പ്രതിഫലിക്കാന്‍ തുടങ്ങും

മോട്ടിവേഷന്‍

നിങ്ങളുടെ കൂട്ടുകെട്ടുകള്‍ നിങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പറയാറുണ്ട്.ആത്മവിശ്വാസമുള്ള സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിക്കും. ഇതിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കാനും സാധിക്കും. ഇതോടൊപ്പം നെഗറ്റീവ് ആളുകളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!