ഇനി ചെയ്യാം ഹെയര്‍ റിമൂല്‍ സേഫായി
സ്കിന്നില്‍ രോമം വളരുന്നത് നമ്മളില്‍ ചിലര്‍ക്കെങ്കിലും ഇഷ്ടമല്ല. കാലുകളിലെയും കൈകളിലേയും അനാവശ്യരോമം നീക്കം ചെയ്യാന്‍ റിമൂവൽ ക്രീം ഉപയോഗിക്കുകയെന്നത് മികച്ചൊരു ഓപ്ഷനാണ്.
വീട്ടിൽ സ്വയം ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെയൊരു മെച്ചം. മറ്റൊന്ന് രോമത്തെ വേരിൽ നിന്നു തന്നെ നീക്കം ചെയ്യാമെന്നതാണ്. മിനിറ്റുകൾക്കുള്ളിൽ വേദനയില്ലാതെ തന്നെ ചർമ്മം സോഫ്റ്റും ക്ലീനുമാകും. അതിനാൽ ശരിയായ ക്രീം തെരഞ്ഞെടുക്കേണ്ടത് ഏറ്റവുമാവശ്യമാണ്. അതായത് സ്വന്തം സ്കിൻ ടൈപ്പ് അനുസരിച്ച് പ്രൊഡക്റ്റ് തെരഞ്ഞെടുക്കണം. പ്രൊഡക്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ഇൻഗ്രീഡിയന്‍റുകൾ, പ്രൊഡക്ടിനെക്കുറിച്ചുള്ള കസ്റ്റമർ കെയർ റിവ്യുകൾ എന്നിവ പരിശോധിക്കണം.
ക്രീം പുരട്ടുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
- സ്വന്തം മുടി, സ്കിൻ ടൈപ്പ് നോക്കുക.ക്രീം അപ്ലൈ ചെയ്യുന്നതിന് മുമ്പായി പാച്ച് ടെസ്റ്റ് ചെയ്യാം.എക്സ്പയറി ഡേറ്റ് ചെക്ക് ചെയ്യുക.മികച്ച ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങുക.പുരട്ടും മുമ്പ് ചർമ്മം നന്നായി വൃത്തിയാക്കുക.
- ക്രീം കൈ കൊണ്ട് മൃദുവായി നീക്കം ചെയ്യുക. റബ്ബ് ചെയ്യരുത്. ആവശ്യത്തിലധികം സമയം ക്രീം അപ്ലൈ ചെയ്യരുത്.ക്രീം അപ്ലൈ ചെയ്യുമ്പോൾ ചർമ്മത്തിൽ എരിച്ചിലോ ചുവന്ന പാടുകളോ ഉണ്ടായാൽ ഉടനടി അത് നീക്കം ചെയ്യുക.എക്സ്പയറിയായ ഉത്പന്നം ഉപയോഗിക്കരുത്.അടിക്കടി ഒരെയിടത്ത് ക്രീം അപ്ലൈ ചെയ്യരുത്.തുടർച്ചയായി ക്രീം അപ്ലൈ ചെയ്യരുത്. 20- 25 ദിവസം കൂടുമ്പോൾ ക്രീം അപ്ലൈ ചെയ്യാം.