മരോട്ടിക്ക ചില്ലറക്കാരനല്ല; അറിയാം ഔഷധഗുണം

വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. അനുപ്രീയ ലതീഷ്

മരോട്ടിക്ക ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയം കാണില്ല.’മരോട്ടിക്കാ തിന്ന കാക്കയെ പോലെ’യെന്ന് പഴഞ്ചൊല്ല് തന്നെയുണ്ട്.മരോട്ടിയുടെ കായ്ക്ക് ചെറിയൊരു വിഷാംശമുള്ളതിലാണിത്.

സംസ്കൃതത്തില്‍ കുഷ്ഠവൈരി എന്നറിയപ്പെടുന്ന മരോട്ടി കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്നു. നദീതടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. പതിനഞ്ചുമീറ്ററോളം ഉയരത്തില്‍ വളരുന്ന മരോട്ടി മരത്തിന്‍റെ തൊലിയ്ക്ക് വെളുത്ത നിറമാണ്. ക്രിക്കറ്റ് ബോള്‍ പോലിക്കുന്ന മരോട്ടിക്കായുടെ തോട് പണ്ടുള്ളവര്‍ ദീപം കത്തിക്കാന്‍ ഉപയോഗിച്ചിരുന്നു.


ഔഷധ ഗുണങ്ങള്‍


സ്കിന്‍ ഡീസിസിന് ഉത്തമമാണ് മരോട്ടി .വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകൾ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങൾ നിറഞ്ഞതാണ്.മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാൽ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മഞ്ഞൾ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാൽ കുഴിനഖത്തിന് ശമനം ലഭിക്കും.

മരോട്ടി എണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് കാച്ചി തണുപ്പിച്ച് ശിരസില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറും

മറ്റ് ഉപയോഗങ്ങള്‍

മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. “കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താൽ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്. മരോട്ടിയുടെ തോടു കത്തിച്ചാൽ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം.

കർഷകർ തങ്ങളുടെ സ്ഥലത്ത് പുതയിടാനും ജൈവവളമായും മരോട്ടിയെ സമൂലം ഉപയോഗിച്ചിരുന്നു. കൃഷിയിടത്തിലെ ചിതൽശല്യമില്ലാതാക്കാനും നിമാവിരയുടെ ആക്രമണം കുറയ്ക്കാനും അത് കർഷകരെ സഹായിച്ചിരുന്നു. കൂടാതെ തെങ്ങിന്റെ. ചെന്നീരൊലിപ്പിനു പരിഹാരമായി മരോട്ടിയുടെഇല ജൈവവളമായി പണ്ടത്തെ കര്‍ഷകര്‍ ഉപയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *