ഔഷധകലവറയായ മുക്കുറ്റി

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അനുപ്രീയ ലതീഷ്

നമ്മുടെ നാട്ടിന്‍പുറത്തും വഴിയോരത്തും കാണപ്പെടുന്ന മുക്കുറ്റി ആളത്ര ചില്ലറക്കാരനല്ല.ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമായ മുക്കുറ്റിയുടെ ശാസ്ത്രീയനാമം Biophytum sensitivum എന്നാണ്.കേരളത്തിൽ നിലം തെങ്ങ്, ലജ്ജാലു, തീണ്ടാനഴി , ജലപുഷ്പം എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നു.

8-15 cm ഉയരമുള്ള ഇവയ്ക്കു ഒരു കൊല്ലമാണ് ആയുസ്സ്. അഞ്ചു ഇതളുകൾ ഉള്ള പൂക്കൾക്ക് പത്തു കേസരങ്ങളും, അഞ്ചു അറയുള്ള അണ്ഡാശയവും ഉണ്ടാവും. വിത്തുകൾ മണ്ണിൽ വീണ് മഴയുള്ളപ്പോൾ മുളക്കും.തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പൾവീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോൾ കോശങ്ങൾക്ക് ദൃഢത കൂടുകയും ഇലകൾ ബലത്തോടെ നിൽക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകൾ തളർത്തിയിടുകയും ചെയ്യുന്നു.

ഉത്തേജനഗുണമുള്ള ഒരു ഔഷധമാണ് മുക്കുറ്റി. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിനു പിന്നിൽ ഇത്തരത്തിൽ ഒരു രഹസ്യമുണ്ട്. കുറി അരച്ച് തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി അരച്ച് തൊട്ടാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ കുറെ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിനു നല്ലതു വരുമെന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുമെന്നുമുള്ള അനേകം വിശ്വാസങ്ങൾ കേരളത്തിലുണ്ട്.

ഔഷധഗുണങ്ങള്‍

പനി, ചുമ, ഹെമറേജ്, അതിസാരം, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
അണുനാശസ്വഭാവവും, രക്ത പ്രവാഹം തടയുന്നതിനുള്ള കഴിവും ഉള്ള തിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു.


മുക്കൂറ്റി ഒരു വിഷഹാരി കൂടി ആണ്. കടന്നൽ, പഴുതാര എന്നിവയുടെ കടിയേറ്റാൽ മുക്കൂറ്റി സമൂലം അരച്ച് പുരട്ടുകയും, സേവിക്കുകയും ചെയ്യുന്ന ത് ഉത്തമമാണ്.ഇതിന്റെ ഇല അരച്ച് മോരിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും.
കൂടാതെ മുക്കൂറ്റി സമൂലം ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ പ്രമേഹം കുറയുന്നതാണ്. മുക്കൂറ്റി സമൂലം എടുത്ത് തിളപ്പിച്ച്‌ ദാഹശമിനി പോലെ യും ഉപയോഗിക്കാം.ദിവസവും രാവിലെ വെറും വയറ്റിൽ കഴുകിവൃത്തിയാക്കിയ ഓരോ മുക്കൂറ്റി നന്നായി കടച്ചുചവച്ചരച്ചുകഴി ക്കുന്നത് നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!