കുട്ടി പട്ടാളത്തിന് സമ്പാദ്യശീലം ഉണ്ടാക്കാൻ ഇതാ ഒരു ക്രാഫ്റ്റ്
കടപ്പാട് :രോഷ്നി(ഫാഷൻ ഡിസൈനർ )
കുഞ്ഞു കുട്ടികൾക്ക് സമ്പാദ്യശീലം വളർത്താൻ ഇതാ ഒരു വഴി .എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈയൊരു ക്രാഫ്റ്റ് പൈസ വെറുതെ ചെലവഴിച്ച് കളയാതെ സ്വരൂപിച്ച് വെക്കാൻ പഠിപ്പിക്കും .അങ്ങനെ കൂട്ടി വയ്ക്കുന്ന കാശുകൊണ്ട് കുട്ടികൾക്ക് ഉപകാരപ്രദമായ സാധനങ്ങൾ വാങ്ങി കൊടുക്കുന്നതിനോടൊപ്പം കുട്ടികളെ അഭിനന്ദിക്കുകയും വേണം
ജ്യൂസ് ,കോള ,വെള്ളം എന്നിവ കിട്ടുന്ന കുപ്പികൾ ഇനി കളയേണ്ട ആവശ്യമില്ല .ഉപകാരപ്രദം അല്ല എന്ന് കരുതി നമ്മൾ കളയുന്ന പല വസ്തുക്കളും ഉപയോഗിച്ച് നല്ല ഒന്നാന്തരം ക്രാഫ്റ്റ് ഉണ്ടാക്കിയെടുക്കാം
ഉണ്ടാക്കുന്ന വിധം
കുപ്പിയെടുത്ത് നടുഭാഗം രണ്ട് ഇഞ്ച് നീളത്തിൽ കട്ട് ചെയ്ത് മാറ്റുക . കുപ്പിയുടെ മുൻഭാഗം (അടപ്പുള്ള ഭാഗം ) അടിഭാഗവും(ബാക്കിലെ പോഷൻ ) ചേർത്തുവെച്ച് ഒട്ടിക്കുക .അടപ്പ് ഗ്ലൂ വെച്ച് ഒട്ടിക്കുക .പൈസ ഇടാൻ ഉള്ള ഒരു ഹോൾ അടപ്പിൽ ഉണ്ടാക്കാം .അടുത്ത പ്രോസസ് കുപ്പിക്ക് പെയിൻറ് ചെയ്തു കൊടുക്കുക എന്നുള്ളതാണ് .അക്രിലിക് പെയിൻറ് സ്പോഞ്ച് ഉപയോഗിച്ച് ടാബ് ചെയ്തു കൊടുക്കാം .ഇങ്ങനെ മൂന്ന് കോട്ട് അടിക്കുക .ഓരോ കോട്ട് അടിക്കുമ്പോൾ ഓരോ കോട്ട് അടിച്ച് ഉണങ്ങിയതിനുശേഷം അടുത്ത കോട്ട അടിക്കുവൂ.അതല്ലെങ്കിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ചും പെയിൻറ് ചെയ്യാവുന്നതാണ് .സ്പ്രേ പെയിൻറ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒറ്റ കോട്ട് അടിച്ചാൽ മതിയാകും .വെയിലത്ത് വച്ച് നന്നായി ഉണങ്ങിയതിനുശേഷം പിഗ് രൂപം കുപ്പിക്ക് വരുത്തി കൊടുക്കാം .അതിനായി കാർഡ് ബോർഡിൽ ചെവിയുടെ ഷേപ്പ് വരച്ച് വെട്ടിയെടുക്കുക.ഗ്ലൂ ഗൺ വെച്ച് ഒട്ടിക്കുക .കണ്ണ് കടയിൽ വാങ്ങിക്കാൻ കിട്ടും. അ൭ല്ലന്നുണ്ടെങ്കിൽ കറുത്ത രണ്ട് ഡോട്ട് പേപ്പറിൽ റൗണ്ട് ഷേപ്പിൽ വെട്ടിയെടുത്തതിനുശേഷം ഗ്ലു ഗൺ ഉപയോഗിച്ച് ഒട്ടിച്ചു കൊടുത്താലും മതി.ഇതാ നമ്മുടെ ക്രാഫ്റ്റ് റെഡിയായിക്കഴിഞ്ഞു .