ഹോം ഗാര്‍ഡനിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ കണ്ണിനും മനസിനും നല്‍കുന്ന ആനന്ദം ചെറുതല്ല. മാനസിക ഉല്ലാസം ലഭിക്കാന്‍ മികച്ചൊരു ഹോബിയാണ് പൂന്തോട്ടമൊരുക്കില്‍. വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. മെയ് പകുതിയോട് കൂടി മഴ തുടങ്ങുന്നതോടെ ചെടികള്‍ നട്ടാം. പൂന്തോട്ടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പൂന്തോട്ടമൊരുക്കാന്‍ തയാറെടുക്കും മുമ്പ് ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക, സ്ഥലവിസ്തൃതി എന്നിവ ആദ്യമേ കണക്കാക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിക്കാന്‍.
മുറ്റത്തെ മണ്ണില്‍ മാത്രമല്ല ചട്ടിയിലും ചെടികള്‍ വളര്‍ത്താം. ഇതിനായി നല്ല ചട്ടികള്‍ വാങ്ങുക, പ്ലാസ്റ്റിക് ചട്ടികള്‍ പ്രകൃതിക്ക് ദോഷമാണ്, ഇതിനാല്‍ വില അല്‍പ്പം കൂടിയാലും മണ്‍ ചട്ടികള്‍ തന്നെ തെരഞ്ഞെടുക്കുക.
നന്നായി പരിപാലിക്കുന്ന പൂന്തോട്ടങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കണം. സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും അനുഭവങ്ങള്‍ മനസിലാക്കുക.
വളര്‍ത്തേണ്ട ചെടികളുടെ ലിസ്റ്റ് ആദ്യം തന്നെ തയാറാക്കുക. റോസ്, ചെമ്പരത്തി, മുല്ല തുടങ്ങിയ വളര്‍ത്തി പൂന്തോട്ട പരിപാലനത്തിലേക്ക് കടക്കുകയാണ് നല്ലത്.
ആദ്യം തന്നെ വലിയ രീതിയില്‍ പൂന്തോട്ടമൊരുക്കരുത്. ചെടികളുടെ പരിപാലനത്തില്‍ പരിചയം വരുന്ന മുറയ്ക്ക് പൂന്തോട്ടം വിപുലീകരിക്കാം.
മുറ്റത്ത് പുല്‍ത്തകിടികള്‍ ഒരുക്കുന്നത് മലയാളിയുടെ എക്കാലത്തെയും ശീലമാണ്. ഇതിനായി മികച്ച ഏജന്‍സികളെ സമീപിക്കുക. പുല്‍ത്തകിടി പരിപാലിക്കുന്ന കാര്യം ഇവരില്‍ നിന്നു മനസിലാക്കണം.
പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാം. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബിചിപ്‌സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്്‌സ്‌കേപ്പിങ്ങ് ടെറസിലോ, ബാല്‍ക്കണിയിലോ തയാറാക്കാം.
തുടര്‍ പരിചരണം പൂന്തോട്ടത്തിന് ആവശ്യമാണ്. ആദ്യമുള്ള ആവേശം എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുക.
കുട്ടികളെയും മറ്റു കുടുംബാംഗങ്ങളെയും പൂന്തോട്ട പരിപാലനത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്താനുള്ള നല്ല മാര്‍ഗമാണിത്.
ജല സേചനത്തിനുള്ള സൗകര്യം എപ്പോഴും ഒരുക്കണം.