കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ കുറഞ്ഞോ…? വഴിയുണ്ട്..
ഓൺലൈൻ ക്ലാസ്സുകളുടേയും കടന്നു വരവോടെ കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ കുറഞ്ഞതായി മിക്കരക്ഷിതാക്കളുടെയും പരാതി. കുട്ടികളിലെ ശ്രദ്ധനിലനിർത്താൻ മതാപിതാക്കൾ തീവ്രമായി ശ്രദ്ധിക്കേണ്ടതുണ്ട്.ഒരു ജോലി ചെയ്യാനുള്ള താൽപര്യം നേടാനും അത് നിലനിർത്താനുമുള്ള കഴിവ് എന്നതാണ് ശ്രദ്ധ എന്നതിന് പുസ്തകങ്ങളിലൂടെ ലഭിക്കുന്ന നിർവചനം. പ്രചോദനം , ശീലം , ഇന്ദ്രിയങ്ങളുടെ ഏകീകരണം , ഭാഷ മനസ്സിലാക്കാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങളെല്ലാം ഇതിനെ നിയന്ത്രിക്കുന്നു.കുട്ടികള്‍ക്ക് പഠനകാര്യത്തില്‍ എത്രത്തോളം ശ്രദ്ധനിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കിയിരിക്കണം.ശ്രദ്ധാസമയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപകരണങ്ങളെ കുറിച്ചും മാതാപിതാക്കൾ അറിയേണ്ടതുണ്ട്.
ആദ്യത്തേത് തലച്ചോറിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള വൈജ്ഞാനിക ഭാഗമാണ്.പെരുമാറ്റം സംബന്ധിച്ച ഭാഗമാണ് രണ്ടാമത്തേത്.സ്പഷ്ടവും വാസ്തവികവുമായ ഭാഗമാണിത്.മണിക്കൂറുകളോളം ഒരു കുട്ടി വീഡിയോ ഗെയിം കളിക്കുന്ന രീതിയാണ് വൈജ്ഞാനിക വശവും പെരുമാറ്റ വശവും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഉദാഹരണം.സംഗീതം , ഗ്രാഫിക്സ് , പ്രശ്നപരിഹാര മാർഗങ്ങൾ എന്നിവ ഉപയോഗിച്ച് തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ശ്രദ്ധ പിടിച്ചെടുക്കാനും അത് നിലനിർത്താനും ഉതകുന്ന രീതിയിലാണ് ഈ ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇത് വൈജ്ഞാനിക ഭാഗമാണ്.ഗെയിം കൺട്രോളർ പിടിച്ചു സോഫയിൽ കുട്ടി ഒരേ സ്ഥലത്തിരിക്കുന്നതും ചിലപ്പോൾ ആവേശത്തോടെയും നിരാശയുടേയും ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും പെരുമാറ്റ ഒന്നാണ്.മറ്റു ഘടകങ്ങളായ വൈകാരിക ആരോഗ്യം , കുട്ടികളുടെ ചുറ്റും നടന്നതോ സംഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ കാര്യങ്ങൾ , ജീവശാസ്ത്ര ഘടകങ്ങൾ ആയ വിശപ്പ് ,ഉറക്കം , ക്ഷീണം , പ്രായം , പരിചയം , മാനസികാവസ്ഥ എന്നിവയെല്ലാം ശ്രദ്ധയെ നിയന്ത്രിക്കുന്നു. ഓരോ കുട്ടിയിലും ശ്രദ്ധ വ്യത്യസ്ത രീതിയിലാണ്.
തുടക്കത്തിൽ തന്നെ കുട്ടികളിലെ ശ്രദ്ധകുറവ് കണ്ടെത്തേണ്ടത് അവരുടെ ഭാവി വിജയത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലത്ത് തന്നെ അവരുടെലിസണിംഗ് ടൈം വര്‍ദ്ധിപ്പിച്ച് അവരുടെ കഴിവുകൾ വികസിപ്പിച്ച് അവരെ സഹായിക്കുന്നതിൽ മാതാപിതാക്കൾക്ക് പങ്കുണ്ട്. ലളിതമായ ടാസ്കുകൾ കുട്ടിയ്ക്ക് നൽകുകയും അതിൽ വിജയിക്കുമ്പോൾ അവരെ അഭിനന്ദിക്കുകയും ചെയ്യുക. ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളുടെ എണ്ണം കുറയ്ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മറ്റു വെല്ലുവിളികൾക്കൊപ്പവും ഈ പ്രശ്നം കുട്ടികളിൽ ഉണ്ടാകാം. അതുകൊണ്ട് ശ്രദ്ധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റ് പ്രശ്നങ്ങളെ മായ്ക്കുകയാണോ അതോ തിരിച്ചു സംഭവിക്കുകയാണോ എന്ന് പലപ്പോഴും വ്യക്തമല്ല. കുട്ടികളിലെ ചെറിയ മാറ്റങ്ങൾ വരെ തിരിച്ചറിഞ്ഞ് ഉടൻ ആരോഗ്യ വിദഗ്ധനെ സമീപിക്കുന്നതാണ് ഉചിതം. കുട്ടികളുടെ ശ്രദ്ധ വിലയിരുത്താൻ മാതാപിതാക്കളെ സഹായിക്കുന്നു മാർഗമാണ് TALi ഡിറ്റക്ട്. കുട്ടിയുടെ ശ്രദ്ധ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇന്ററാക്ടീവ് ഗെയിം അധിഷ്ഠിത വ്യായാമങ്ങളാണ് ഇതിലുള്ളത്. ഇത് ഗൂഗിൾ പ്ലേയിലും ആപ് സ്റ്റോറിലും ഡൗൺ ലോഡ് ചെയ്യാനും സാധിക്കും