കണ്‍മഷി പടരാതെ എങ്ങനെ കണ്ണെഴുതാം
ഗുണനിലവാരമുള്ളകണ്‍മഷികള്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് അദ്യ സ്റ്റെപ്പ്. നിറം മങ്ങാത്തതും വാട്ടർ പ്രൂഫുമായതുകൊണ്ടുതന്നെ അവ പെട്ടെന്ന് പടരില്ല. ഇതുകൂടാതെ, കാജൽ പുരട്ടിയ ശേഷം കണ്ണുകൾക്ക് താഴെ വാട്ടർപ്രൂഫ് ഐലൈനർ പുരട്ടുക.
ആദ്യം നിങ്ങളുടെ മുഖം നന്നായി വൃത്തിയാക്കുക. കണ്ണെഴുതുന്നതിന് മുന്‍പ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. മുഖം പൂർണ്ണമായും ഉണങ്ങിയ ശേഷം കണ്‍മഷി കൈകൾ കൊണ്ട് കണ്ണുകളിൽ പുരട്ടുക.
കാജലും മസ്കാരയും പടരുന്നത് തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഐഷാഡോ ഉപയോഗിക്കാവുന്നതാണ്.
കണ്ണെഴുതുന്നതിന് മുമ്പ് കണ്ണിന് താഴെ അൽപം ഫേസ് പൗഡർ പുരട്ടുക. എണ്ണമയമുള്ള ചർമ്മത്തിൽ കണ്‍മഷി വേഗത്തിൽ പടരുന്നു. കണ്ണുകൾക്ക് ചുറ്റും ഫേസ് പൗഡർ പുരട്ടുന്നത് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് കാജലിന് മിനുസമാർന്ന ബേസ് നൽകും.
വാട്ടർപ്രൂഫ് കാജൽ, മസ്കാര ഇവ ഒട്ടും പടരുന്നവയല്ല, മാത്രമല്ല ഇത് വളരെനേരം നീണ്ടുനിൽക്കുകയും ചെയ്യും.
ഷാർപ് പെൻസിൽ കൊണ്ട് കണ്ണെഴുതുക. ഇങ്ങനെ ചെയ്താൽ കാജൽ കണ്ണിൽ നിന്ന് പുറത്തുവന്ന് പെട്ടെന്ന് പടരുകയില്ല.കണ്ണെഴുതിയ ശേഷം, ഐലൈനർ ഉപയോഗിച്ച് വരയ്ക്കുക. ഐലൈനർ നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ അഴക് നൽകും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് കാജൽ പുരട്ടുക. പിന്നെ രാവിലെ പടർന്ന കാജൽ വൃത്തിയാക്കുക. ബാക്കിയുള്ള കാജൽ വീണ്ടും പടരുകയില്ല.കണ്ണെഴുതുമ്പോൾ തെറ്റ് പറ്റിയാൽ അത് പൂർണ്ണമായും മായ്‌ക്കുക അല്ലാത്ത പക്ഷം കണ്‍മഷി പടരും.