ചെമ്മീൻ പുലാവ്

ആവശ്യമുള്ള സാധനങ്ങൾ

  • ചെമ്മീൻ – ഒരുകിലോ
  • ബസുമതി അരി – ഒരുകിലോ
  • ബീൻസ് ,ക്യാരറ്റ് – ഒരുകപ്പ്
  • നെയ്യ് -പാകത്തിന്
  • സവാള -നാലെണ്ണം
  • തക്കാളി പേസ്റ്റ് -ഒരുകപ്പ്
  • ഗ്രീൻചില്ലി പേസ്റ്റ് -അരക്കപ്പ്
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടേബിൾ സ്പൂൺ
  • മുളകുപൊടി -1 ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി -1 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി -1 ടേബിൾസ്പൂൺ
  • ഗരംമസാല -1 ടേബിൾസ്പൂൺ
  • ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

അരി വെള്ളത്തിൽ കുതിര്‍ത്ത് വാരി വയ്ക്കുക. ബീൻസ് , ക്യാരറ്റ് പൊടിയായി അരിഞ്ഞു വയ്ക്കുക. വൃത്തിയാക്കിയ ചെമ്മീനിലേക്ക് മുളകുപൊടി , മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് പുരട്ടി അരമണിക്കൂർ വയ്ക്കുക . ശേഷം അൽപ്പം നെയ്യിൽ ചെമ്മീൻ വറുത്തെടുക്കുക. കുക്കറിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ സവാള വഴറ്റുക. തക്കാളി പേസ്റ്റ് , ഗ്രീൻചില്ലി പേസ്റ്റ് , ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് , മഞ്ഞൾപൊടി, ഗരം മസാല എന്നിവ ചേർത്തത് വഴറ്റുക. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ അരിയും, ചെമ്മീനും, ബീൻസ് , ക്യാരറ്റ് ചേർക്കുക. മൂടി വച്ച് വേവിക്കുക. മല്ലിയില ചേർത്ത് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!