മുട്ട അവിയല്‍

പ്രീയ ആര്‍ ഷേണായ്

മുട്ട പുഴുങ്ങി നാലായി മുറിച്ചത് 5-6 എണ്ണം

ഉരുളക്കിഴങ്ങ് 1 വലുത്

സവാള 1 വലുത്

മുരിങ്ങയ്ക്ക 1 വലുത്

മഞ്ഞൾപൊടി 1 ടീസ്പൂൺ

ഉപ്പ്

തേങ്ങാ തിരുമ്മിയത് 3/4 കപ്പ്‌

ജീരകം 1 ടീസ്പൂൺ

വെളുത്തുള്ളി അല്ലി 3-4 എണ്ണം

പച്ചമുളക് 3-4

കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു സവാള മുരിങ്ങയ്ക്ക എന്നിവ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അല്പം വെള്ളവും തളിച്ചു അടച്ചു വെച്ച് പാകമാകും വരെ വേവിയ്ക്കുക

തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി എന്നിവ സാദാ അവിയലിനു ഒതുക്കും പോലെ അരച്ചെടുക്കുക

ഈ അരപ്പ് വെന്ത പച്ചക്കറിയിലോട്ട് ചേർക്കുക

കൂട്ട് വെന്തു പാകമായി വരുമ്പോൾ പുഴുങ്ങിയ മുട്ട നാലായി മുറിച്ചത് ചേർത്ത് പതുക്കെ mix ചെയ്യുക.

വാങ്ങി വെച്ച് കറിവേപ്പില സ്വല്പം ഞെരടി വിതറുക..

പച്ച വെളിച്ചെണ്ണ മീതെ ഒഴിക്കുക…

അവിയൽ തയ്യാർ…..

Leave a Reply

Your email address will not be published. Required fields are marked *