മഴയില്‍നിന്ന് അടുക്കളതോട്ടത്തെ സംരക്ഷിക്കാം

വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ശക്തമായ മഴയില്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികള്‍ നശിച്ചു പോകും. മഴയില്‍ നിന്ന് അടുക്കളത്തോട്ടത്തെ സംരക്ഷിക്കാനുള്ള ചില മുന്‍കരുതലുകള്‍ പരിശോധിക്കാം.

മഴമറ നിര്‍മ്മിക്കല്‍


മാര്‍ക്കറ്റില്‍ നിന്നു ചെലവ് കുറഞ്ഞ ഗ്രീന്‍ നെറ്റ് വാങ്ങാന്‍ കിട്ടും. അടുക്കളത്തോട്ടത്തിന്റെ വലുപ്പം അനുസരിച്ച് താങ്ങ് കാലുകള്‍ നല്‍കി നെറ്റ് വലിച്ച് കെട്ടാം. ശക്തിയേറിയ മഴവെള്ളം നേരിട്ട് ചെടികളില്‍ പതിക്കാതിരിക്കാന്‍ ഈ നെറ്റുകള്‍ ഉപകരിക്കും. മഴ മറ നിര്‍മാണത്തിന് കൃഷി ഭവനില്‍ നിന്ന് എല്ലാ വര്‍ഷവും ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്.

ശക്തമായ മഴ മാറുന്നതു വരെ പച്ചക്കറി തടത്തിലെ മണ്ണ് ഇളക്കല്‍, വളപ്രയോഗം എന്നിവ ഒഴിവാക്കുക.

മഴവെള്ളം കെട്ടി കിടക്കാതിരിക്കാന്‍ തടത്തില്‍ നിന്നും പുറത്തേയ്ക്ക് ചെറു ചെരുവോടെ മണ്ണ് കൂട്ടി കെടുക്കുക. ഇതിലൂടെ വെള്ളം കെട്ടിക്കിടന്നുള്ള തൈകളുടെ വേരു ചീയല്‍ ഇല്ലാതാകും.

അടുക്കളത്തോട്ടത്തിലെ ചെടികള്‍ക്ക് കാറ്റില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം കിട്ടാന്‍ കമ്പ് നാട്ടികൊടുക്കുക.

പച്ചിലകള്‍, മറ്റു ചപ്പ് ചവറുകള്‍ എന്നിവയിട്ട് പുതയിടുക. ഇപ്പോള്‍ പെയ്യുന്ന ശക്തിയേറിയ മഴവെള്ളത്തില്‍ തടത്തിലെ വളക്കൂറുള്ള മണ്ണൊലിച്ചു പോകാതിരിക്കാനും തടത്തിലെ മണ്ണു തറഞ്ഞു പോകാതിരിക്കാനും ഈ പുതയിടല്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *